മുംബൈ: ബൈക്ക് അപകടത്തിൽ ചികിത്സയിലിരിക്കെ കോളേജ് വിദ്യാർത്ഥിയായ യുവാവ് മരണപ്പെട്ടു. മീരാ റോഡ് ഈസ്റ്റ് ഡാഫോഡിൽ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന തുഷാർ കുമാറാണ് (21) മരണപ്പെട്ടത്. ഭക്തിവേദാന്ത ഹോസ്പിറ്റാണ് യുവാവിനെ പ്രവേശിപ്പിച്ചിരുന്നത്. തുഷാറിന്റെ ബൈക്ക് ഡിവൈഡറിൽ തട്ടി അപകടം നടന്നതായാണ് റിപ്പോർട്ട്.
വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്ന തുഷാറിന്റെ മരണം ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും വലിയ നടുക്കമാണ് സൃഷ്ടിച്ചത്.
മരണാനന്തര ചടങ്ങുകൾ ഫെബ്രുവരി 4ന് പകൽ 11ന് മീരാ റോഡ് ഈസ്റ്റ് പൊതുശ്മശാനത്തിൽ നടക്കും. കേരളത്തിൽ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പാണ് തുഷാറിന്റെ സ്വദേശം.
അച്ഛൻ: സജിത്ത് കുമാർ
അമ്മ: സുനിത സജിത്ത് കുമാർ
മൂത്ത സഹോദരൻ: ആദിത്യ കുമാർ (യുഎസ്എ)