മുംബൈ: ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) മുംബൈ നെഹ്റു സെന്ററുമായി സഹകരിച്ചു നടത്തുന്ന സാംസ്കാരിക വിനിമയ പരിപാടി മറാത്തി മലയാളി എത്ത്നിക്ക് ഫെസ്റ്റിന്റെ സീസൺ അഞ്ച് സമാപിച്ചു.
ഫെബ്രുവരി 2,3 ദിവസങ്ങളിൽ നെഹ്റു സയൻസ് സെന്ററിൽ നടന്ന പരിപാടികളിൽ മുംബൈയിലെ വിവിധ കലാലയങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
സമാപന ദിവസ ദേശഭക്തിഗാന മത്സരം, ലാവണി നൃത്തമത്സരം, കോളി നൃത്തമത്സരം എന്നിവ നടന്നു. വൈകിട്ട് അഞ്ച് മുതൽ മറാത്തി-മലയാളി സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.