ലക്നൗ : അയോദ്ധ്യയിൽ ക്ഷേത്രം ഉയർന്നതു പോലെ ജ്ഞാൻ വാപിയിൽ ക്ഷേത്രം നിർമ്മിക്കാമെന്ന് കരുതരുതെന്ന് ഇത്തിഹാദ് മില്ലത്ത് കൗൺസിൽ (ഐഎംസി) തലവൻ മൗലാന തൗക്കീർ റസാ ഖാൻ .
ജ്ഞാൻവാപിയെ രക്തസാക്ഷിയാക്കാൻ അനുവദിക്കില്ലെന്നും തൗഖീർ റാസ പറഞ്ഞു. അയോദ്ധ്യയിൽ ചെയ്ത അതേ അനീതിയാണ് ഇപ്പോൾ ജ്ഞാൻവാപിയോടും കാണിക്കുന്നത് രാജ്യത്തുടനീളമുള്ള 3000 പള്ളികളുടെ പട്ടിക ഹിന്ദുക്കൾ തയ്യാറാക്കിയിട്ടുണ്ടെന്നും മൗലാന തൗക്കീർ റസാ ഖാൻ പറഞ്ഞു.
ജയിൽഭാരോ സമരം ആരംഭിക്കാൻ ഒരുങ്ങുകയാണ് താൻ . രാജ്യത്തെ മുഴുവൻ മുസ്ലീങ്ങളും തനിക്ക് പിന്തുണ നൽകണം. വെള്ളിയാഴ്ചത്തെ ജയിൽ ഭരോ സമരത്തിൽ പങ്കെടുക്കുകയും വേണമെന്നും തൗക്കീർ റസാ ഖാൻ പറഞ്ഞു.