ശബരിമലയിലെ ക്രമീകരണങ്ങൾ സുവർണക്ഷേത്രത്തിന് സമാനമാകണം; തിരുപ്പതി, വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ സൗകര്യങ്ങൾ കണ്ടുപഠിക്കണം: സുപ്രീംകോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ ക്രമീകരണങ്ങൾ സുവർണക്ഷേത്രത്തിന് സമാനമാകണം; തിരുപ്പതി, വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ സൗകര്യങ്ങൾ കണ്ടുപഠിക്കണം: സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 03:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ മറ്റ് പ്രധാനക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നവർക്ക് ലഭിക്കുന്ന മികച്ച അന്തരീക്ഷം ശബരിമലയിലും ഉണ്ടാകണമെന്ന് സുപ്രീംകോടതി. ദർശനത്തിനായി സുവർണക്ഷേത്രത്തിലുൾപ്പെടെ മികച്ച ക്രമീകരണങ്ങളാണ് ഭരണാധികാരികൾ ഒരുക്കുന്നത്. അത് ശബരിമലയിലെ ഭക്തർക്ക് ക്രമീകരണങ്ങൾ ഒരുക്കുന്നവർ കാണണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി മാസ്റ്റർ പ്ലാൻ രൂപീകരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി കെ.കെ രമേശ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നീരിക്ഷണം.

അമർനാഥ് ക്ഷേത്രത്തിലേത് പോലെ ശബരിമലയിലും രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ തീരുമാനമെടുക്കേണ്ടത് കേരളാ ഹൈക്കോടതിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്തിന്റെയും കെ.വി വിശ്വനാഥിന്റെയും നിരീക്ഷണം. ശബരിമലയിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ഹൈക്കോടതിക്ക് ഉണ്ടാകുമെന്നും ദേവസ്വം കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് തന്നെയുണ്ടെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ സൗകര്യങ്ങളുടെയും ക്രമീകരണങ്ങളുടെയും അപര്യാപ്തത മൂലം മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന ഭക്തർ ക്ലേശങ്ങൾ അനുഭവിക്കുന്നത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ തിരുപ്പതി, വൈഷ്‌ണോദേവി, സുവർണ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും ദർശനത്തിനും മികച്ച ക്രമീകരണങ്ങളാണ് ഭരണകൂടം ഒരുക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുന്നതിന് മുമ്പ് വിഷയത്തെ കുറിച്ച് വിശദമായി പഠിക്കണമെന്നും ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചു.

 

Tags: Supreme CourtSabarimala temple
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies