ന്യൂഡൽഹി : ഇസ്ലാമിക ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബ ഭീകരൻ റിയാസ് അഹമ്മദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കുപ്വാര മൊഡ്യൂളിന്റെ ഭാഗമായ റിയാസ് അഹമ്മദ് ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കുന്നവരിൽ പ്രധാനിയാണ് .
ആൾക്കൂട്ടത്തിൽ നിന്നാണ് റിയാസ് അഹമ്മദിനെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു. സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഡൽഹി പോലീസ് റിയാസിനെ കർശനമായി ചോദ്യം ചെയ്തു. ഫെബ്രുവരി മൂന്നിന് ജബൽപൂരിൽ നിന്ന് മഹാകൗശൽ എക്സ്പ്രസിൽ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. സുഹൃത്ത് അൽതാഫും ഒപ്പമുണ്ടായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീർ പോലീസ് ചില ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റിയാസ് അഹമ്മദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്മ്. ഭീകരൻ റിയാസ് അഹമ്മദും , ഖുർഷിദ് അഹമ്മദ് റാത്തർ, ഗുലാം സർവാർ റാഥർ എന്നീ ഭീകരരും കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാൻ ശ്രമിച്ചതായും ഡൽഹി പോലീസ് പറഞ്ഞു.
അതിർത്തിക്കപ്പുറത്തുള്ള ഭീകരരുമായും റിയാസ് ബന്ധപ്പെട്ടിരുന്നതായി ഡൽഹി പോലീസ് പറഞ്ഞു. . കശ്മീരിലെ നയാ ഗാബ്ര ഗ്രാമത്തിലെ താമസക്കാരനാണ് റിയാസ് .