തിരുവനന്തപുരം: പോത്തൻകോടിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഐആർ ബറ്റാലിയനിലെ അജയ്കുമാർ ആണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോത്തൻകോടിലെ നേതാജിപുരത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അസ്വഭാവിക മരണത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു.