തിരുവനന്തപുരം: വിഴിഞ്ഞം തെന്നൂർക്കോണം പെട്രോൾ പമ്പിന് സമീപം ഓടയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കോവളം ആഴാകുളം സ്വദേശി വേലമ്മ (75) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
വിഴിഞ്ഞം മുക്കോല മേഖലകളിൽ ഭിക്ഷാടനം നടത്തി ജീവിക്കുകയായിരുന്നു വയോധിക. വാഹനം ഇടിച്ചാണ് മരിച്ചതെന്നാണ് സംശയം. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിഴിഞ്ഞം എസ്. എച്ച്. ഒ പി. വിനോദ്, എസ്.ഐ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.