മോഹൻലാലിനെക്കുറിച്ച് അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു; അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ ലോകതോല്‍വി: ധ്യാൻ ശ്രീനിവാസൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലിനെക്കുറിച്ച് അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു; അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ ലോകതോല്‍വി: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 06:15 pm IST
Facebook
Twitter
WhatsAppTelegram

എഴുത്തുകാർക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് തിരിച്ചറിവില്ലാത്തതിനാലാണെന്നും ധ്യാൻ പറഞ്ഞു. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയായിരിക്കുമെന്നും നടൻ അഭിപ്രായപ്പെട്ടു.

‘എവിടെയൊക്കെയോ എഴുത്തുകാർക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതിനാലാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോൾ അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയായിരിക്കും.

സ്വന്തം വീട്ടിൽ നമുക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. പക്ഷേ, മോഹന്‍ലാലിനെപ്പോലൊരു മഹാനടനെക്കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ഏത് സെൻസിലായിരിക്കും എടുക്കുന്നതെന്ന് പറയാൻ കഴിയില്ല. പ്രത്യേകിച്ച് സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം അച്ഛനും മോഹൻലാലും തമ്മിൽ വിള്ളൽ വീണു. അതിനാൽ അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവർ തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുമില്ല.

ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്. എന്റെ അച്ഛനാണ്, ഞാൻ മനസിലാക്കിയിടത്തോളം നിങ്ങൾ മനസിലാക്കി കാണില്ല. എന്തൊക്കെ പറഞ്ഞാലും ലോകത്തിൽ എനിക്ക് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്. അയാൾ കഴിഞ്ഞിട്ടേയുള്ളൂ ലോകത്തിൽ എനിക്ക് ആരും.

പക്ഷെ, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളിൽ വ്യത്യാസം ഉണ്ടാകും. പുള്ളി പറഞ്ഞ പല കാര്യങ്ങളിലും എനിക്ക് എതിർ അഭിപ്രായമുണ്ട്. അത് ഞാൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പുള്ളിയും ഇത്തരത്തിൽ തുറന്ന പറയുന്ന ആളാണ്.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Tags: SUBdhyan sreenivasan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies