തിരുവനന്തപുരം: ഇന്ന് രാവിലെ നാലാഞ്ചിറയിൽ നിന്നും കാണാതായ 12 കാരനെ കണ്ടെത്തി. കുറവംകോണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നാലാഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകനെയാണ് ഇന്ന് രാവിലെ 6 മണിക്ക് കാണാതായത്.
റോഡിൽ കൂടി നടന്നു പോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയത്. റോഡിലൂടെ കുട്ടി തനിയെ നടന്നു പോകുന്നത് പരിചയക്കാരാനായ വ്യക്തി ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹമാണ് കുട്ടിയെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്.















