കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ കെഎസ്ആർടിസി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായണ്ണ നരയംകുളം സ്വദേശി അനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയോടെയാണ് യുവാവ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ മുറി എടുത്തത്. അനീഷിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ ഇയാളെ കണ്ടെത്തിയത്.
കാസർകോടേയ്ക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ഇയാൾ മാനസിക പ്രയാസം നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.