ഡൽഹിയിൽ കോൺഗ്രസിന് സീറ്റ് ചോദിക്കൻ അർഹതിയില്ല; സഖ്യമര്യാദ വച്ച് ഒരു സീറ്റ് നൽകാം: ആംആദ്മി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ കോൺഗ്രസിന് സീറ്റ് ചോദിക്കൻ അർഹതിയില്ല; സഖ്യമര്യാദ വച്ച് ഒരു സീറ്റ് നൽകാം: ആംആദ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിലെ 13 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ഡൽഹിയിൽ കോൺഗ്രസിന് ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്തത് 1 സീറ്റ്. ഒരു സീറ്റ് പോലും കോൺഗ്രസ് അർഹിക്കുന്നില്ല, എന്നാലും സഖ്യമായത് കൊണ്ട് ഒരു സീറ്റ് നൽകുന്നു എന്നായിരുന്നു ഓഫർ മുന്നോട്ടുവച്ച് ആംആദ്മി പരിഹസിച്ചത്. ദേശീയതലത്തിൽ സഖ്യത്തിലാണെങ്കിലും സംസ്ഥാന നേതൃത്വം ഇതിന് തയ്യാറാകാത്ത സ്ഥിതിയാണ്. പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഡിൽ ഒരിടത്തും ആംആദ്മി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പ്രതിസന്ധി. 2019-ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി പിടിച്ചെടുത്തിരുന്നു‌. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആംആദ്മി മൂന്നാമതായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇൻഡി മുന്നണിയിലെ സീറ്റ് വിഭജനത്തിൽ പ്രതിസന്ധി രൂക്ഷം. സീറ്റ് വിഭജന ചർച്ചയിൽ തെറ്റിപിരിയുന്ന സ്ഥിതിയാണ് ഇൻഡി മുന്നണിയിൽ. പല സംസ്ഥാനങ്ങളിലെയും പ്രാദേശിക കക്ഷികളുമായി ഒത്തുപോകാൻ സാധിക്കാത്ത സ്ഥിതിയാണ് കോൺ​ഗ്രസിന്. ബം​ഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ സീറ്റ് വിഭജനത്തിലെ സ്വന്തം താത്പര്യങ്ങൾ ബലികഴിക്കാൻ തയ്യാറാകാതെ വന്നതോടെ മുന്നണി പ്രതിസന്ധിയിലാണ്. മുന്നണിയിൽ ആദ്യം അപസ്വരം മുഴങ്ങിയത് ബം​ഗാൾ മുഖ്യമന്ത്രി മമതയിൽ നിന്നാണ്. ബം​ഗാളിൽ കോൺ​ഗ്രസിന് വെറും രണ്ട് സീറ്റാണ് തൃണമൂൽ വാ​ഗ്ദാനം ചെയ്തത്. പിന്നാലെ പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ച് ആംആദ്മി കൂടി എത്തിയതോടെ മുന്നണി ശിഥിലമായ സ്ഥിതിയിലെത്തി.

രാജസ്ഥാനിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നതോടെ ഉത്തർപ്രദേശിലും സമാനമായ അന്തരീക്ഷം പ്രതീക്ഷച്ചാൽ മതി എന്ന് അഖിലേഷ് യാദവ് അറിയച്ചു. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ സാരമായി ബാധിച്ചു. മുന്നണിക്ക് കനത്ത തിരിച്ചടി നൽകി സഖ്യം വിട്ട് ജെഡിയു എൻഡിഎ പാളയത്തിൽ അഭയം പ്രാപിച്ചതോടെ മുന്നണി തകർന്ന അവസ്ഥയായി. ഇവയ്‌ക്ക് പുറമേയാണ് ഡൽഹിയിലെ പുതിയ പ്രതിസന്ധി. ഏഴ് ലോക്സഭാ സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് ആംആദ്മി പാർട്ടി കോൺ​ഗ്രസിന് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ മുന്നണിയുടെ സ്ഥിതി പരുങ്ങലിലായി.

Tags: AAPINDI Allianceseat-sharing
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies