അബുദാബിയിൽ നടക്കുന്ന അഹ്ലാൻ മോദി സമ്മേളത്തിൽ പങ്കെടുത്ത് സുരേഷ് ഗോപി. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം കസേരയിലിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പുറകിൽ പ്രധാനസേവകനെ കാണാനെത്തിയിരിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളെയും ചിത്രത്തിൽ കാണാം.
View this post on Instagram
സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2-നാണ് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങിൽ നിന്നും കുട്ടികളും സ്ത്രീകളുമടക്കം ധാരാളം പേർ പ്രധാനമന്ത്രിയെ കാണാൻ സ്റ്റേഡിയിത്തിൽ എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ വലിയ ജനത്തിരക്കാണ് സ്റ്റേഡിയത്തിന്റെ പരിസരത്ത് അനുഭവപ്പെട്ടത്.
ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. 150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ്ലാൻ മോദി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.