ന്യൂഡൽഹി: വിമാനയാത്രക്കിടെ എയർലൈൻ ജീവനക്കാർ നൽകിയ സാൻഡ്വിച്ചിൽ ‘സ്ക്രൂ’ കണ്ടെത്തിയെന്ന പരാതിയുമായി യാത്രക്കാരൻ. ഇതിന്റെ ദൃശ്യങ്ങളും തനിക്ക് നേരിട്ട മോശം അനുഭവവും പങ്കുവച്ച് എക്സിൽ കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യം യാത്രക്കിടെ യാത്രക്കാരൻ ചൂണ്ടിക്കാട്ടിയില്ലെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. സ്ക്രൂ അടങ്ങിയ സാൻഡ്വിച്ച് വിമാനയാത്രയ്ക്ക് ശേഷം കഴിക്കുന്ന ചിത്രമായിരുന്നു യാത്രക്കാരൻ എക്സിൽ പോസ്റ്റ് ചെയ്തത്.
Screwed!
Flier says found a nut (without a bolt😅) in sandwhich purchased onboard IndiGo flight.
But it’s rather a large nut ! Fact it was consumed after the flight makes the whole thing a bit iffy.
Nonetheless, airline issues statement, says regrets inconvenience and… pic.twitter.com/NspcZFd98f
— manisha singhal (@manishasinghal) February 13, 2024
ഇതുമായി ബന്ധപ്പെട്ട് ഇൻഡിഗോ പങ്കുവച്ച ഔദ്യോഗിക പ്രസ്താവന ഇങ്ങനെ..
”2024 ഫെബ്രുവരി ഒന്നിന് ബംഗളൂരു-ചെന്നൈ യാത്രക്കിടയിൽ 6ഇ-904 എന്ന ഫ്ളൈറ്റിൽ വച്ച് ഒരു യാത്രക്കാരന് അസൗകര്യം നേരിട്ടതായി വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് കാണാനിടയായി. എന്നാൽ യാത്രക്കിടെ ഇക്കാര്യം പാസഞ്ചർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നതാണ് വസ്തുത.
ഞങ്ങൾ വിമാനത്തിനുള്ളിൽ നൽകുന്ന ഭക്ഷണം നിലവാരമുള്ളതും ശുചിത്വമുള്ളതുമാണ്. ഉയർന്ന നിലവാരമുള്ളതുമായ കാറ്ററിംഗ് സേവനദാതാക്കളിൽ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്തിനുള്ളിൽ മികച്ച യാത്രാനുഭവം നൽകാനും ഉയർന്ന നിലവാരമുള്ള ഭക്ഷണം നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ഇൻഡിഗോ വ്യക്തമാക്കി.