തൃശൂർ: പൂരത്തിനെത്തിയ ആനയുടെ വാലിൽ പിടിച്ചു വലിച്ച മദ്ധ്യവയസ്‌കനെ അടിച്ചിട്ട് ആന. പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിലാണ് സംഭവം. പൂരം നടക്കുന്നതിനിടെ മദ്ധ്യവയസ്‌കൻ ആനയുടെ വാലിൽ പിടിച്ച് വലിച്ചു. ഇതിന് പിന്നാലെ ആന ഇയാളെ അടിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പെരുവല്ലൂർ സ്വദേശി അശോകനാണ് ആനയുടെ വാലിൽ പിടിച്ച് വലിച്ചത്. വീഴ്ചയിൽ ഇയാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അശോകൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.















