ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാൻ്റ് ഇന്ത്യയിൽ . അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന പ്ലാന്റ് ഗുജറാത്തിലെ ഖൗഡയിലാണ് ആരംഭിച്ചിരിക്കുന്നത്.
പ്ലാന്റ് ആരംഭിച്ചതിന് പിന്നാലെ അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ കുതിച്ചുയരുകയാണ്. ട്രേഡിങ്ങിൽ ഓഹരി മൂല്യം 4 ശതമാനത്തിലധികം ഉയർന്ന് രൂപ 1,882 ആയിരുന്നു. എന്നാൽ, നിലവിൽ ഇത് ഏകദേശം 1.5% വർദ്ധിച്ചു.
726 ചതുരശ്ര കിലോമീറ്ററിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് . ഇത് 30 ജിഗാവാട്ട് ശുദ്ധമായ ഊർജം ഉത്പാദിപ്പിക്കുകയും ഏകദേശം 1.8 കോടി കുടുംബങ്ങൾക്ക് വൈദ്യുതി നൽകുകയും ചെയ്യും. 2.26 ബില്യൺ ഡോളറിന്റേതാണ് പദ്ധതി .
‘551 മെഗാവാട്ട് സൗരോർജ്ജം സജീവമാക്കി ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതിയുടെ ആദ്യ ശേഷി അദാനി ഗ്രീൻ കമ്മീഷൻ ചെയ്തുവെന്ന വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട് – ഗൗതം അദാനി ട്വിറ്ററിൽ കുറിച്ചു.