നിയമം ലംഘിക്കുന്ന ചരക്കു ലോറികൾക്ക് പിടിവീഴും; കർശന നടപടിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമം ലംഘിക്കുന്ന ചരക്കു ലോറികൾക്ക് പിടിവീഴും; കർശന നടപടിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 09:15 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ജില്ലയിൽ അമിത ഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗൺസിൽ. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ നിന്നും എത്തുന്ന ചരക്ക് ലോറികൾ, ഇരുമ്പ്, സിമന്റ്, മാർബിൾ എന്നിവയുമായി എത്തുന്ന ലോറികളും അനുവദിച്ചിട്ടുള്ളതിലും അധികം ഭാരം കയറ്റി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ചുരത്തിൽ ഉൾപ്പെടെ അമിതഭാരം കയറ്റിയ ലോറികൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പരിശോധനകൾ കർശനമാക്കണമെന്നും വേ ബ്രിഡ്ജ് ഉൾപ്പെടെ സ്ഥാപിച്ച് ഭാര പരിശോധന നടത്തണമെന്നും യോഗത്തിൽ തീരുമാനമായി. ഇതിനോടനുബന്ധിച്ച് ജിയോളജി, പോലീസ്, മോട്ടോർ വാഹനവകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് ചേർക്കാനും കളക്ടർ നിർദ്ദേശിച്ചു.

റോഡ് അപകടങ്ങൾ, ഇത് മൂലം ഉണ്ടാകുന്ന ജീവഹാനി എന്നിവയ്‌ക്ക് തടയിടുന്നതിനായി ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ തിരക്കുള്ള നഗരപ്രദേശങ്ങളിലെ റോഡുകളിൽ പൊതുജനങ്ങൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി വിദേശ രാജ്യങ്ങളിലെ മാതൃകയിൽ സംവിധാനങ്ങളൊരുക്കും. ഇതിനായി റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിക്കും.

പാവങ്ങാട് വെങ്ങാലി റോഡ്, രാമനാട്ടുക്കര മേൽപ്പാലം ജംഗ്ഷൻ, ചേലിയ ടൗൺ, അഗസ്ത്യമുഴി- കുന്ദമംഗലം റോഡ്, മുത്തമ്പലം തുടങ്ങിയ റോഡുകൾക്ക് സമീപങ്ങളിലുള്ള കാൽനട പാതയിലും റോഡുകൾക്ക് സമീപത്തുമായി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറുകൾ, വൈദ്യുത തൂണുകൾ തുടങ്ങിയ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാമനാട്ടുക്കര റോഡ്, പൂക്കാട് തേരായി കടവ്, മുത്തുബസാർ, മയ്യന്നൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും ശിഖരങ്ങൾ മുറിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

Tags: LORRY
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies