തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വർക്കലയിൽ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാവടിമുക്ക് സ്വദേശികളായ പ്രിൻസി- അനിൽ ദമ്പതികളുടെ മകൾ അഖില (15 )യാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
സ്കൂൾ നിന്ന് മടങ്ങി എത്തിയ വിദ്യാർത്ഥിനി ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തേക്ക് വന്നില്ല. തുടർന്ന് അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് അയിരൂർ പോലീസ് കേസെടുത്തു.