വില തുച്ഛം.....ഗുണം മെച്ചം..! സർക്കാരിന്റെ 'കെ-അരി' വരുമെന്ന് ഭക്ഷ്യവകുപ്പ്; ലക്ഷ്യം ഭാരത് അരിയെ വീഴ്ത്തൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വില തുച്ഛം…..ഗുണം മെച്ചം..! സർക്കാരിന്റെ ‘കെ-അരി’ വരുമെന്ന് ഭക്ഷ്യവകുപ്പ്; ലക്ഷ്യം ഭാരത് അരിയെ വീഴ്‌ത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 12:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരത് അരിക്ക് ബദലായി കെ-അരി കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പ്രഖ്യാപനം നടത്തിയിട്ടും ഇതുവരെയും പുറംലോകം കാണാത്ത ‘കെ അരി’ പുറത്തിറക്കാനായി ഭക്ഷ്യവകുപ്പ് ആലോചന തുടങ്ങി. സിവിൽ സപ്ലൈസ് ഡയറക്ടർ, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. റേഷൻകട വഴി മതിയായ അരി ലഭിക്കാത്ത വെള്ള, നീല റേഷൻ കാർഡുകാർക്ക് ഈ ബദൽ അരി കൊടുക്കുകയാണ് ലക്ഷ്യം. കിലോയ്‌ക്ക് 10.90 രൂപ നിരക്കിലാണ് വെള്ള, നീല റേഷൻ കാർഡുകാർക്ക് നിലവിൽ അരി കൊടുക്കുന്നത്.

29 രൂപയ്‌ക്ക് ലഭിക്കുന്ന ഭാരത് അരിക്ക് ബദലാകാൻ മലയാളികൾക്ക് പ്രിയപ്പെട്ട ജയ, കുറുവ, മട്ട അരികൾക്കേ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ജയ അരി എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കർഷകരിൽ നിന്ന് തന്നെ മട്ടയും കുറുവയും സംഭരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ അരിക്ക് ബ്രാൻഡിംഗും പാക്കിംഗും ഉറപ്പായിരിക്കും. സപ്ലൈകോ വഴിയായിരിക്കും ഈ അരിയുടെ വിതരണം.

29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അരി വാങ്ങാനായി പലയിടത്തും തിരക്കനുഭവപ്പെടുന്നുണ്ട്.
പൊതുവിപണിയിൽ 42 രൂപ വിലയുള്ള അരിയാണ് 29 രൂപയ്‌ക്ക് വിതരണം ചെയ്യുന്നത്. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് ഭാരത് അരിയുടെ വിൽപ്പന നടക്കുന്നത്. രാജ്യത്ത് പട്ടിണി പൂർണമായും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡ് ആരംഭിച്ചത്.

Tags: kerala governmentbharath riceK Rice
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies