ന്യൂഡൽഹി: ഐഎസ്ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3DS ന്റെ വിക്ഷേപണം വിജയകരം. ജിഎസ്എൽവി എഫ് 14 ദൗത്യം വിജയകരമായതായും ഇൻസാറ്റ് 3DS ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചതായും ഇസ്രോ അറിയിച്ചു.
GSLV-F14/INSAT-3DS Mission:
The vehicle has successfully placed the satellite into the intended geosynchronous transfer orbit. @moesgoi #INSAT3DS
— ISRO (@isro) February 17, 2024
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസിൽ നിന്നും വൈകിട്ട് 5.30-ഓടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവിയുടെ 16-ാം ദൗത്യമാണിത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് വേണ്ടി നടത്തുന്ന ദൗത്യം കൂടിയാണിത്. കാലാവസ്ഥാ പ്രവചനം കൃത്യമാക്കാൻ സഹായിക്കുക എന്നതാണ് ദൗത്യം ലക്ഷ്യമിടുന്നത്. കാലാവസ്ഥാ നിരീക്ഷണം, ദുരന്ത മുന്നറിയിപ്പുകൾ, സമുദ്രോപരിതല നിരീക്ഷണം തുടങ്ങിയ കാര്യങ്ങൾ വിശദമായി വിശകലനം ചെയ്യാനും ദൗത്യം സഹായിക്കുമെന്ന് ഇസ്രോ അറിയിച്ചു.