തിരുവനന്തപുരം: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല പഴയചന്ത സ്വദേശി അനിൽ കുമാറിനെ (52)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുള്ളതായാണ് സൂചന.
അനിൽ കുമാർ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ കുറച്ചു ദിവസമായി ഇയാളെ കാണ്മാനില്ലായിരുന്നു. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.