ന്യൂഡൽഹി : ലണ്ടനിലും ഛത്രപതി ശിവജി മഹാരാജിന്റെ ജന്മദിനാഘോഷം . ലണ്ടനിലെ ഛത്രപതി ശിവജി മഹാരാജ് യൂത്ത് അസോസിയേഷന്റെ രണ്ടാം സ്ഥാപക ദിനം കൂടിയാണിന്ന് . ഇന്ത്യൻ വ്യവസായികളും വിദ്യാർത്ഥികളും ലണ്ടനിലെ ഡബിൾ ട്രീ ബൈ ഹിൽട്ടൺ മാർബിൾ ആർച്ച് ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത് .
ലണ്ടനിലെ മാർബിൾ ആർച്ച് ഏരിയയിൽ ഛത്രപതി ശിവജി മഹാരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് കാവിക്കൊടികളുമായി റോഡ് ഷോയും നടന്നു.ഇത് രണ്ടാം വർഷമാണ് ലണ്ടനിൽ ശിവജയന്തി ആഘോഷിക്കുന്നത്. ധീരജ് സിംഗ് തൗർ, തുഷാർ മൗലെ, സ്വപ്‌നിൽ ഗാവ്‌ഡെ, സാഗർ മുസ്‌മുലെ, സാരംഗ് തേജാങ്കർ, സംജ്യോത് ഭഗവാൻകർ എന്നിവർ ജയന്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ഛത്രപതി ശിവാജി മഹാരാജ് യൂത്ത് അസോസിയേഷൻ സ്ഥാപിച്ചത് ബിസിനസിനായി ലണ്ടനിലെത്തിയ ഇന്ത്യക്കാരെ ഒരുമിച്ച് കൊണ്ടുവരാനാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും വേണ്ടി ഒരു സാമൂഹിക പ്രസ്ഥാനവും ഇവിടെ ആരംഭിച്ചിട്ടുണ്ട് – ധീരജ് സിംഗ് തൗർ പറഞ്ഞു.















