തൃശൂർ: മദ്യപിച്ച് വാഹനം ഓടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ അതിരപ്പിള്ളി പോലീസ് കേസെടുത്തു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന പറപ്പൂക്കര സ്വദേശി സുരേഷ്, സിജോൻ, രാജേഷ് എന്നിവർക്കെതിരെയാണ് നടപടി.അതിരപ്പിള്ളി പെരിങ്ങൽകുത്തിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു സംഭവം. ഇന്നലെ ഡിസ്ചാർജ് ആയ രോഗിയെ ഊരിലേക്ക് എത്തിക്കാൻ പോയ സമയമായിരുന്നു മൂവരും മദ്യപിച്ചത്.
ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് പോലീസിൽ വിവരം അറിയിച്ചത്.തുടർന്ന് വാഹനം നിർത്തി നടത്തിയ പരിശോധനയിൽ ഡ്രൈവർ വാഹനം ഓടിച്ചിരുന്നത് മദ്യപിച്ചാണെന്ന് കണ്ടെത്തി. മൂന്ന് പേരെയും സർവീസിൽ നിന്നും മാറ്റി നിർത്തിയേക്കും.















