പരീക്ഷിക്കാം ടാംപോണുകൾ; ​പാഡുകളേക്കാൾ സൗകര്യപ്രദം, ​ഗുണങ്ങളുമേറെ; പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പരീക്ഷിക്കാം ടാംപോണുകൾ; ​പാഡുകളേക്കാൾ സൗകര്യപ്രദം, ​ഗുണങ്ങളുമേറെ; പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 10:01 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീകൾ ആർത്തവ സമയത്ത് തുണികൾ ഉപയോ​ഗിച്ചിരുന്നതിൽ നിന്ന് സാനിറ്ററി നാപ്കിനുകളിലേക്ക് എത്തിയിട്ട് അധികം ദശാബ്ദങ്ങളായിട്ടില്ല. ഇന്നിപ്പോൾ അതും കടന്ന് ടാംപോണുകളും മെൻസ്ട്രൽ കപ്പുകളും യുവതികളുടെ പ്രിയതാരങ്ങളായി മാറി കഴിഞ്ഞു.

നാപ്കിനുകൾക്ക് പകരമായി എത്തിയ വസ്തുക്കളെയെല്ലാം ഒരു ഭയത്തോടെയാണ് പൊതുവെ സ്ത്രീകൾ സമീപിക്കാറുള്ളത്. അവ ഉപയോ​ഗിച്ച് നോക്കാൻ പോലും പലരും പലപ്പോഴും തയ്യാറാകാറില്ല. പാഡുകൾ ഉപയോ​ഗിച്ച് ശീലമായതിൽ നിന്നും മറ്റൊരു വസ്തു ഉപയോ​ഗിച്ച് നോക്കാനുള്ള അതൃപ്തി പലർക്കുമുണ്ട്.

ഇക്കൂട്ടത്തിൽ മെൻസ്ട്രൽ കപ്പുകൾ ഉപയോ​ഗിച്ച് തുടങ്ങിയ നിരവധി പേരുണ്ട്. എന്നാൽ ടാംപോണുകളെ അധികമാരും പരീക്ഷിച്ച് നോക്കാറില്ല. പാഡുകൾ ഉപയോ​ഗിക്കുന്നവർ ടാംപോണുകൾ ഉപയോ​ഗിച്ചാലുണ്ടാകുന്ന ​ഗുണങ്ങൾ എന്തെല്ലാമാണെന്നും അവ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും നോക്കാം..

സിലിണ്ടർ രൂപത്തിലാണ് ടാംപോണുകൾ ഉള്ളത്. ഇവ കാഴ്ചയിലും ചെറുതായതിനാൽ കൈകാര്യം ചെയ്യാനും എളുപ്പമാണ്. ആർത്തവ സമയത്ത് യോനിക്ക് അകത്തേക്ക് ടാംപോൺ കയറ്റി വയ്‌ക്കുകയാണ് ചെയ്യേണ്ടത്. നാപ്കിനുകളുമായി താരതമ്യം ചെയ്യുമ്പോൾ അനവധി ​ഗുണങ്ങൾ ഇവയ്‌ക്കുണ്ട്.

നീന്തൽ കുളത്തിലും മറ്റും പോകുമ്പോൾ ധൈര്യമായി ഉപയോ​ഗിക്കാം. അടിവസ്ത്രത്തിൽ ഒരിക്കലും കറ പുരളുകയില്ല. പുറത്തേക്ക് നിഴലടിച്ച് കാണില്ല. എല്ലാതിനുമുപരി ടാംപോൺ വച്ചിട്ടുണ്ടെന്ന് സ്വയം തോന്നുക പോലുമില്ല. വളരെ വൃത്തിയായി യോനി പരിസരം ഇരിക്കുകയും ചെയ്യും. ആർത്തവ സമയത്ത് ശുചിമുറിയിൽ ഇടയ്‌ക്കിടെ പോകേണ്ടി വന്നാലും അതൊരിക്കലും ടാംപോണിനെ ബാധിക്കില്ല. മലമൂത്ര വിസർജ്ജനം എളുപ്പത്തിൽ നടത്താം. പാഡുകൾ ഉപയോ​ഗിക്കുന്ന സമയത്ത്, നിൽക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ അതിന്റെ സ്ഥാനം മാറിയാൽ അത് വീണ്ടും ശരിയാക്കി വയ്‌ക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ ടാംപോണുകൾ വച്ചാൽ അത് പിന്നീട് തിരിച്ചെടുക്കുന്നതുവരെ സ്ഥാനം മാറുകയില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടാംപോൺ വയ്‌ക്കുമ്പോൾ അത് ശരിയായ രീതിയിൽ തന്നെ കയറ്റി വയ്‌ക്കേണ്ടതാണ്. ടാംപോൺ വച്ച് കഴിഞ്ഞതിന് ശേഷം അത് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇനിയും അകത്തേക്ക് നീക്കേണ്ടതുണ്ട്. ആറ് മുതൽ എട്ട് മണിക്കൂറിനകം ടാംപോൺ മാറ്റണം. അതിൽ കൂടുതൽ സമയം യോനിക്ക് അകത്ത് ഇരിക്കുന്നത് ബാക്ടീരിയൽ അണുബാധയ്‌ക്ക് കാരണമാകും. അതുകൊണ്ടാണ് ഉറങ്ങുന്ന സമയത്ത്, രാത്രികാലങ്ങളിൽ ടാംപോൺ ഉപയോ​ഗിക്കരുതെന്ന് പറയുന്നത്. എട്ട് മണിക്കൂറിനേക്കാൾ കൂടുതൽ സമയം ഉറങ്ങി പോകാൻ സാധ്യതയുള്ളതിനാലാണ് രാത്രി ടാംപോൺ ഉപയോ​ഗിക്കരുതെന്ന് നിർദ്ദേശിക്കുന്നത്. മാത്രവുമല്ല, ഇവ ആർത്തവ സമയത്ത് മാത്രമേ വയ്‌ക്കാൻ പാടുള്ളൂ. അല്ലാത്ത വേളകളിൽ ടാംപോൺ പരീക്ഷിക്കുന്നത് അപകടമാണ്. ടാംപോണുകൾ ഉപയോ​ഗിക്കുമ്പോൾ toxic shock syndrome (TTS) സംഭവിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് പഠനങ്ങൾ പറയുന്നു.

Tags: SUBTamponpads and tampons
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies