അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആളുകളുടെ കൂട്ടം; ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആളുകളുടെ കൂട്ടം; ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 05:37 am IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആളുകളാണ് ആ സഖ്യത്തിലുള്ളതെന്ന് നദ്ദ പരിഹസിച്ചു. മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയേയും അദ്ദേഹം പരിഹസിച്ചു. രാഹുൽ നടത്തുന്നത് അന്യായ് യാത്രയാണെന്നായിരുന്നു വിമർശനം.

” ഇൻഡി മുന്നണിയെന്നത് അഴിമതിക്കാരുടെ സഖ്യമാണ്. അഴിമതി നടത്തി ജനങ്ങളെ വലച്ച വ്യക്തികളാണ് അതിനുള്ളിലുള്ളത്. പാവപ്പെട്ട ആളുകൾ ഇവരുടെ ഭരണത്തിൻ കീഴിൽ വഞ്ചിക്കപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെയുടെ ഭരണകാലത്ത് ഉണ്ടായ അഴിമതിക്കേസുകളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി സമൻസും നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഉദ്ധവിന്റെ സമയത്ത് അഴിമതി നടന്നുവെന്നത് വ്യക്തമാണ്. കെജ്രിവാൾ ഉൾപ്പെടെ ഉള്ളവർ ഇഡി അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടുന്നത് എന്തിനാണ്.

ഇരുൾ അവസാനിച്ച് സൂര്യൻ ഉദിക്കുമെന്നും അവിടെ താമര വിരിയുമെന്നും 1980ൽ അടൽ ബിഹാരി വാജ്‌പേയി പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഈ താമര വിരിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടികളിലൊന്നാണ് ബിജെപി. അതിനനുസരിച്ച് ഉത്തരവാദിത്വങ്ങളും വർദ്ധിച്ചിട്ടുണ്ട്. ബിജെപിയുടെ വരവോടെ പല സംസ്ഥാനങ്ങളും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു. ഇന്ന് 17 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരാണ് ഉള്ളത്. രാജ്യത്തെ 58 ശതമാനം ജനങ്ങളും ഈ പാർട്ടിയിൽ വിശ്വസിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. സാധാരണക്കാർക്ക് കരുത്ത് നൽകി, സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തുന്നതെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: BJPj.p.naddapm modi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies