2024 ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെയുള്ള (1199 കുംഭം 12- കുംഭം 18 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെയുള്ള (1199 കുംഭം 12- കുംഭം 18 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വ്രതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുത് യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.

വാര – മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
മികച്ച വാരം ആയിരിക്കും. ആഗ്രഹിച്ച പോലെ ദമ്പതികൾ ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗത്തിൽ മാറ്റം ഉണ്ടാവും. രോഗശാന്തി, മനസ്സുഖം, ശത്രുഹാനി, വിവാഹ യോഗം എന്നിവ ജീവിതത്തിൽ സംഭവിക്കും. അമ്പല ദർശനവും ഇഷ്ട ദേവ ദർശനവും കൊണ്ട് ഗുണഫലങ്ങൾ ഇരട്ടിയാക്കാൻ സാധിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
വളരെ സൂക്ഷിക്കേണ്ട കാലമാകുന്നു. കുടുംബത്തിൽ അഭിപ്രായവ്യത്യാസം രൂപപ്പെടും. മാതാവിനോ, പിതാവിനോ ബന്ധുക്കൾക്കോ രോഗ ദുരിതം വരും. യാത്രാക്ലേശം വർദ്ധിക്കുന്നതരത്തിലേക്ക് സ്ഥാനമാറ്റം ഉണ്ടാവും. എന്നിരുന്നാലും നിദ്രാ സുഖം, ഭക്ഷണ സുഖം എന്നിവ ഉണ്ടാവും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ആത്മവിശ്വാസം തോന്നുന്ന ആഴ്ച ആണ്. ബൃഹത്തായ വികസന പദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിട വന്നതിനാൽ സന്തോഷം തോന്നും. ചിന്താശേഷി വർദ്ധിപ്പിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാവുകയും ചെയ്യും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഭാര്യാഭർത്താക്കന്മാർ തമ്മിലും സന്താനങ്ങൾ തമ്മിലും അഭിപ്രായവ്യത്യാസം ഉണ്ടാവും. വിഷാദരോഗത്തിന് അടിയന്തരമായി ചികിത്സ തേടും. ദുസ്വപ്നങ്ങൾ കാണാനിടയാകും. അങ്ങനെ കാണുന്ന പക്ഷം, കൃത്യമായ പരിഹാരം കണ്ടെത്തി അനുഷ്ഠിച്ചാൽ വലിയ ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം. എന്നിരുന്നാലും ഈ വാരത്തിൽ പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
മിക്കവര്ക്കും സന്തോഷകരമായ ആഴ്ചയായിരിക്കും. പുണ്യതീർത്ഥ ഉല്ലാസയാത്രയ്‌ക്ക് അവസരം ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധു ജനങ്ങളെയും കണ്ടുമുട്ടും. തൊഴിൽ വിജയം, സാമ്പത്തിക ലാഭം, ബിസിനസ് പുരോഗതി എന്നിവ ദൃശ്യമാകും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
വെല്ലുവിളി നിറഞ്ഞ ആഴ്ചയായിരിക്കും. വരവിനേക്കാൾ ചെലവ് വർദ്ധിക്കുന്ന സമയമാണ്. ചെലവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. രാഷ്‌ട്രീയക്കാർക്ക് മാനഹാനി, അപവാദം, കേൾക്കേണ്ടിവരും. അഴിമതി സ്ത്രീവിഷയ ആരോപണം ഒക്കെ സൂക്ഷിക്കുക. എന്നാൽ കലാകാരന്മാർക്ക് പേരും പ്രശസ്തിയും വന്നുചേരും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
മൊത്തത്തിൽ നല്ല ഒരു ആഴ്ച ആയിരിക്കും. ബന്ധുജന സമാഗമം, സദ് സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഭക്ഷണ സുഖം, യാത്രാ സുഖം എന്നിവ ഉണ്ടാവും. എന്നിരുന്നാലും ദ്രവ്യ നഷ്ട്ടം വരാതെ സൂക്ഷിക്കുക.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഗുണകരമായ ആഴ്ച പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ജോലിയിൽ സ്ഥാനകയറ്റതോട് കൂടി സ്ഥലംമാറ്റം ഉണ്ടാവും. ബന്ധുജന ഗുണം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഭക്ഷണ സുഖം, മനസന്തോഷം എന്നിവ ലഭിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
സമ്മിശ്ര ഫലങ്ങൾ ഉള്ള ആഴ്ച ആണ്. വാരത്തിലെ തുടക്കം മാനസികമായും ശാരീരികമായും സാമ്പത്തികമായും പിരിമുറുക്കം അനുഭവപ്പെടും. എന്നിരുന്നാലും മേലധികാരിയുടെ പ്രശംസ പിടിച്ചുപറ്റും. വാരാന്ത്യത്തിൽ കീർത്തി, തൊഴിൽ വിജയം, ധന നേട്ടം, നിദ്ര സുഖം എന്നിവ ലഭിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ജാഗ്രത പുലർത്തേണ്ട വാരമാണ്. രോഗാവസ്ഥയുള്ളവർക്ക് രോഗം വർദ്ധിച്ച് ആശുപത്രിവാസം അനുഭവിക്കാൻ സാധ്യത കാണുന്നു.. ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് . ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. എന്നിരുന്നാലും ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
സമ്മിശ്ര ഫലങ്ങൾ നൽകുന്ന ആഴ്ച ആണ്. വിദ്യാർത്ഥികൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുകയും പഠിച്ച വിഷയങ്ങളിൽ ഓർമ്മക്കുറവ് ഉണ്ടാവുകയും ചെയ്യും. ദാമ്പത്യ ഐക്യം, പ്രേമ കാര്യങ്ങൾ പൂവണിയുക, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാവും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
സന്തോഷകരമായ വാരമാണ്. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവും. അപ്രതീക്ഷിതമായി കുടുംബത്തിലെയോ വേണ്ടപ്പെട്ടവരുടെയോ വിയോഗം ഉണ്ടാവും. യുവതി യുവാക്കൾക്ക് മംഗല്യ ഭാഗ്യം സിദ്ധിക്കും. അലർജി , മൈഗ്രൈൻ ഉള്ളവർ വളരെ സൂക്ഷിക്കുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies