തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വർക്കല പാലച്ചിറ സ്വദേശി ലിജു (22) ആണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ഇയാൾ പീഡിപ്പിച്ചിരുന്നു. പ്രതി ഒളിവിൽ പോയതോടെ പെൺകുട്ടി വീട്ടുകാരോട് പീഡനം വിവരം പറയുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതി ഇന്ന് ഉച്ചയോടെയാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.