ബ്ലാക്ക് മാമ്പയുടെ കൊടും വിഷത്തെ പോലും ചെറുക്കും; അഭിമാനകരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ; പാമ്പിൻ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആൻ്റിബോഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്ലാക്ക് മാമ്പയുടെ കൊടും വിഷത്തെ പോലും ചെറുക്കും; അഭിമാനകരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ; പാമ്പിൻ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആൻ്റിബോഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

അഭിമാനകരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. ​ഉ​ഗ്ര വിഷമുള്ള പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ ആൻ്റിബോഡി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ശാസ്ത്രജ്ഞർ. ഒരു സിന്തറ്റിക് ഹ്യൂമൻ ആൻ്റിബോഡിയാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. മൂർഖൻ, രാജവെമ്പാല, ക്രെയ്റ്റ്, ബ്ലാക്ക് മാമ്പ തുടങ്ങിയ ഉ​ഗ്ര വിഷമുള്ള എല്ലാവിധ പാമ്പുകളുടെയും വിഷത്തെ പ്രതിരോധിക്കാനും ഇവ ഉത്പാദിപ്പിക്കുന്ന ശക്തമായ ന്യൂറോടോക്സിനെ നിർവീര്യമാക്കാനും പുതുതായി കണ്ടുപിടിച്ച ആൻ്റിബോഡിക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

പാമ്പുകടിയേറ്റ് ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലും സബ്-സഹാറൻ ആഫ്രിക്കയിലും. കുതിരകളിലേക്ക് പാമ്പിന്റെ വിഷം കുത്തിവയ്‌ക്കുകയും അവയുടെ രക്തത്തിൽ നിന്ന് ആൻ്റിബോഡികൾ ശേഖരിക്കുകയും ചെയ്യുന്നതാണ് ആൻ്റി വെനം വികസിപ്പിക്കുന്നതിനുള്ള നിലവിലെ തന്ത്രം. എന്നാൽ ഇതിന് നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഈ മൃഗങ്ങൾ വിവിധ ബാക്ടീരിയകളോടും വൈറസുകളോടും സമ്പർക്കം പുലർത്തുന്നു. തത്ഫലമായി, ആൻ്റി വെനങ്ങളിൽ സൂക്ഷ്മാണുക്കൾക്കെതിരായ ആൻ്റിബോഡികളും ഉൾപ്പെടുന്നു. ഇത് ദോഷം ചെയ്യും. ആന്റി-വെനം കുപ്പിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ പാമ്പിന്റെ വിഷത്തിനെതിരായ ആൻ്റിബോഡികൾ അടങ്ങിയിട്ടുള്ളൂവെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

CES-ലെ അസോസിയേറ്റ് പ്രൊഫസറായ കാർത്തിക് സുനഗറാണ് പുതിയ ആന്റിബോഡി പഠനത്തിന്റെ സംയുക്ത രചയിതാവ്. ഇദ്ദേഹത്തിന്റെ ടീം വികസിപ്പിച്ച ആൻ്റിബോഡി, എലാപ്പിഡ് വിഷത്തിലെ ത്രീ-ഫിംഗർ ടോക്‌സിൻ (3FTx) എന്ന പ്രധാന വിഷത്തിന്റെ കാമ്പിൽ കാണപ്പെടുന്ന സംരക്ഷിത ഇടത്തെ ലക്ഷ്യമിടുന്നു. വിവിധ 3FTx- കളുമായി ശക്തമായി ബന്ധിപ്പിക്കാൻ കഴിയുന്ന ആൻ്റിബോഡിക്കായി അവർ പരീക്ഷണം നടത്തുകയായിരുന്നു. പബ്ലിക് റിപ്പോസിറ്ററികളിലെ 3FTx-ന്റെ 149 വകഭേദങ്ങളിൽ, ഈ ആൻ്റിബോഡി 99-ലേക്ക് ബന്ധിപ്പിക്കും. കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള മോണോക്ലെഡ് കോബ്രയുടെയും സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ള ബ്ലാക്ക് മാമ്പയുടെയും മുഴുവൻ വിഷത്തിനെതിരെയും ഈ ആൻ്റിബോഡി പരീക്ഷിച്ച് നോക്കി.

പുതിയ ആന്റിബോഡിയുടെ ഫലപ്രാപ്തി പരമ്പരാഗത ഉത്പ്പന്നത്തിന്റെ ഏതാണ്ട് 15 മടങ്ങ് കൂടുതലാണെന്ന് ​ഗവേഷകർ കണ്ടെത്തി. കുതിരകളെപ്പോലുള്ള മൃഗങ്ങളിൽ വിഷം ആദ്യം കുത്തിവയ്‌ക്കേണ്ടതിന്റെ ആവശ്യകത മറികടന്ന് ആൻ്റിബോഡി ഉൽപ്പാദിപ്പിക്കാൻ ഗവേഷകർ മനുഷ്യനിൽ നിന്നുള്ള സെൽ ലൈനുകളാണ് ഉപയോഗിച്ചത്. ആൻ്റിബോഡി പൂർണമായും മനുഷ്യനിലായതിനാൽ, അലർജി പ്രതികരണങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഇത് ഒരേ സമയം രണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഒന്ന്, ഇത് പൂർണമായും മനുഷ്യന്റെ ആൻ്റിബോഡിയാണ്. അതിനാൽ മാരകമായ അനാഫൈലക്സിസ് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ തടയും. രണ്ട്, ഇത് ഉത്പ്പാദിപ്പിക്കുന്നതിന് ഭാവിയിൽ മൃഗങ്ങളെ ഉപദ്രവിക്കേണ്ടതില്ല.

Tags: black mambacobraIISc scientistssynthetic antibodysnake bite toxin
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies