ലക്നൗ : അയോദ്ധ്യയിൽ നിന്ന് മൈസൂരിലേക്ക് രാമഭക്തരുമായി മടങ്ങിയ ട്രെയിൻ കത്തിക്കുമെന്ന് ഭീഷണി . ട്രെയിനിൽ യാത്ര ചെയ്ത രാമഭക്തർ ഭജനകളും കീർത്തനങ്ങളും പാടിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത് .
വെള്ളിയാഴ്ച രാത്രി 8.40 ഓടെയാണ് മൂന്ന് യുവാക്കൾ രാമഭക്തർ സഞ്ചരിച്ച ട്രെയിനിൽ കയറിയത്. ജയ് ശ്രീറാം മുഴക്കുന്നത് കേട്ടയുടനെ അവർ രാമഭക്തരോട് ദേഷ്യപ്പെട്ടു . തുടർന്ന് ഭക്തരുമായും മറ്റ് യാത്രക്കാരുമായും തർക്കം ഉണ്ടാവുകയും ഇതിനിടെ യുവാക്കൾ ട്രെയിൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രകോപിതരാവുകയും യുവാക്കളെ പിടികൂടി റെയിൽവേ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇവരെ ആദ്യം അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ലെങ്കിലും വിവരമറിഞ്ഞ് കൂടുതൽ ഹിന്ദുമത വിശ്വാസികളും ബിജെപി പ്രവർത്തകരും സ്റ്റേഷനിലെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി.