കണ്ണകി സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണം, പൊങ്കാല ലോക നന്മയ്ക്കായുള്ളത്; ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണകി സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണം, പൊങ്കാല ലോക നന്മയ്‌ക്കായുള്ളത്; ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തിരുവനന്തപുരത്തെ വീട്ടിൽ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ കുടുംബം. അടുത്ത വർഷത്തെ പൊങ്കാലയ്‌ക്കുള്ള കാത്തിരിപ്പ് തുടങ്ങുന്ന ദിവസം കൂടിയാണ് ഇന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയിലേക്ക് വ്രതം നോൽക്കുന്നതു പോലെ അത്രയും ഒരുക്കങ്ങളെടുത്താണ് ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല ഇടാൻ ഓരോ വീടുകളിലും മുന്നൊരുക്കങ്ങൾ നടത്തുന്നത്. കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ന് കുടുംബം ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയിട്ടതായും മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

” സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാൽ അറിയപ്പെടുന്നത്. ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയിടുന്നതിനായി മാസങ്ങൾ മുന്നേ നടത്തുന്ന തയ്യാറെടുപ്പുകളാണ്. വ്രതം നോറ്റ് അമ്മമാരും സ്ത്രീകളും ദേവിക്ക് പൊങ്കാലയിടുന്നു. അതൊരു ഭാഗ്യമാണ്. കേരളത്തിൽ മാത്രമല്ല തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയിടുന്നുവെന്നത് പല വീഡിയോകളും കാണുമ്പോഴാണ് മനസിലാവുന്നത്. അത് മലയാളികൾക്ക് സന്തോഷം പകരുന്നതും അഭിമാനിക്കാവുന്നതുമായ കാര്യമാണ്. അടുത്ത വർഷത്തെ ആറ്റുകാൽ പൊങ്കാലയ്‌ക്കുള്ള കാത്തിരിപ്പ് കൂടിയാണ് ഈ മഹത് ദിനം”.- സുരേഷ്‌ഗോപി പറഞ്ഞു.

കണ്ണകി സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു കുടുംബത്തിന് വേണ്ടിയുള്ള പ്രാർത്ഥന മാത്രമല്ല ആറ്റുകാൽ പൊങ്കാല, ഇത് ലോക നന്മയ്‌ക്കായുള്ളതാണെന്നും സുരേഷ് ഗോപി അറിയിച്ചു. കണ്ണകി പൊങ്കാലയിടുമ്പോൾ കോവലൻ സമീപത്തുണ്ടാകണമെന്നാണ് സങ്കൽപം. വിവാഹത്തിന് ശേഷം പുതുവത്സരം പിറക്കുമ്പോൾ ഓരോ കലണ്ടറിലും ആദ്യം അടയാളപ്പെടുത്തുന്നത് ആറ്റുകാൽ പൊങ്കാലയാണെന്നും അദ്ദേഹം വ്യക്തമാക്കി. വലിയൊരു സംസ്‌കാരത്തിന്റെ ഭാഗമാണ് പൊങ്കാല, ഇത് ഓരോ മലയാളിയും ആഘോഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Suresh GopiAatukal ponkala2024
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies