സിക്കിമിനായി ആദ്യ റെയിൽവേ സ്റ്റേഷൻ; രാംഗ്‌പോ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിക്കിമിനായി ആദ്യ റെയിൽവേ സ്റ്റേഷൻ; രാംഗ്‌പോ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 06:24 pm IST
FacebookTwitterWhatsAppTelegram

ഗാങ്‌ടോക്ക്: സിക്കിമിലെ ആദ്യ റെയിൽവേ സ്‌റ്റേഷനായ രാംഗ്‌പോ സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തറക്കല്ലിടും. സിക്കിമിന് ലഭിക്കുന്ന ആദ്യ റെയിൽവേ സ്‌റ്റേഷനാണിതെന്നും ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല വിപുലീകരിക്കുന്നതിൽ രാംഗ്‌പോ റെയിൽവേ സ്‌റ്റേഷൻ പ്രധാന പങ്കുവഹിക്കുമെന്നും റെയിൽവേ ഡെപ്യൂട്ടി മാനേജർ അലിപുർദ്വാർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ 550 അമൃത് റെയിൽവേ സ്റ്റേഷനുകൾക്കാണ് പ്രധാനമന്ത്രി നാളെ തറക്കല്ലിടുന്നത്.

” രാജ്യത്തെ വിനോദ സഞ്ചാര മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സിക്കിമിൽ പുതുതായി തുടങ്ങുന്ന രാംഗ്‌പോ റെയിൽവേ സ്‌റ്റേഷന് സാധിക്കും. മുമ്പ് സിക്കിമിന് റെയിൽ സ്റ്റേഷൻ ഉണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും നേതൃത്വത്തിൽ സിക്കിമിനായി ഒരു റെയിൽവേ സ്റ്റേഷൻ വരുന്നത് ജനങ്ങളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുവരെയും ജനങ്ങൾ റോഡ് മാർഗം വഴിയും വ്യോമമാർഗം ഉപോയഗിച്ചുമായിരുന്നു സിക്കിമിലെത്തിയിരുന്നത്. എന്നാൽ ഇനി മൂന്നാമത്തെ കണക്റ്റിവിറ്റിയായ റെയിൽവേ മാർഗം ഉപയോഗിച്ചും വിനോദ സഞ്ചാരികൾക്ക് സിക്കിമിലേക്ക് എത്തിപ്പെടാൻ സാധിക്കും.”- റെയിൽവേ ഡെപ്യൂട്ടി മാനേജർ പറഞ്ഞു.

മൂന്ന് ഘട്ടമായാണ് കേന്ദ്രസർക്കാർ പദ്ധതിയിൽ ഒപ്പുവച്ചത്. ആദ്യഘട്ടത്തിൽ ശിവോകിൽ നിന്നും രാംഗ്‌പോ വരെയും രണ്ടാഘട്ടത്തിൽ രാംഗ്‌പോയിൽ നിന്നും ഗാങ്‌ടോക്ക് വരെയും മൂന്നാം ഘട്ടത്തിൽ ഗാംങ്‌ടോക്ക് മുതൽ നാഥുല വരെയുമുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ ഒപ്പുവച്ചിരിക്കുന്നത്. അസാം ലിങ്ക് പ്രൊജക്ടിന്റെ ഭാഗമായ സിവോക് പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. 45 കിലോമീറ്റർ ദൂരത്തിലുള്ള പദ്ധതിയാണ് സിവോക്- രാംഗ്‌പോ പദ്ധതിയെന്നും റെയിൽവേ ഡെപ്യൂട്ടി മാനേജർ വ്യക്തമാക്കി.

Tags: sikkimRailway Stationpm modiFEATURED2
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies