ഗുണാ കേവിലേയ്ക്ക് പോകുന്നവർക്ക് ചെറുനാരങ്ങ തരും, അവിടുള്ളവർക്ക് പേടിയാണ്; അവസാനം, ഗുണാ കേവിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗുണാ കേവിലേയ്‌ക്ക് പോകുന്നവർക്ക് ചെറുനാരങ്ങ തരും, അവിടുള്ളവർക്ക് പേടിയാണ്; അവസാനം, ഗുണാ കേവിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 07:13 pm IST
Facebook
Twitter
WhatsAppTelegram

ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം കാഴ്ചവെച്ച് മുന്നേറുകയാണ്. സിനിമയിൽ ഏറ്റവും എടുത്തു പറയേണ്ടത് ​ഗുണകേവ് തന്നെയാണ്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ​ഗുണ കേവിൽ ചിത്രീകരണം നടത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ, പൂർണമായും സെറ്റിട്ടായിരുന്നു ചിത്രീകരണം നടത്തിയത്. പ്രൊഡക്ഷൻ ഡിസൈനർ ആയ അജയൻ ചാലിശ്ശേരിയാണ് ചിത്രത്തിന് വേണ്ടി ​ഗംഭീരമായ സെറ്റിട്ടത്. ​​​ഗുണാകേവ് കണ്ടതിനെക്കുറിച്ചും സെറ്റിനെക്കുറിച്ചും സംസാരിക്കുകയാണ് അജയൻ ചാലിശ്ശേരി.

‘സൗബിനും ചിദംബരവുമൊക്കെയായിട്ട് കഥ പറഞ്ഞപ്പോൾ ഏതെങ്കിലും ഒരു ​ഗുഹയിൽ ചെയ്യാമെന്നായിരുന്നു. ​ഗുണാകേവ് കണ്ടിട്ടുള്ള ഒരുപാട് പേരുണ്ട്. അവസാനം കഥയുടെ സീരിയസ്നെസ് മനസിലാക്കിയാണ് സെറ്റിടാൻ തീരുമാനിച്ചത്. സിനിമയിൽ കുഴിയുടെ അടുത്ത് മഞ്ഞുമ്മൽ ബോയ്സ് നിൽക്കുന്ന സ്ഥലം പോലും 80 അടിയോളം താഴ്ചയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.

ഏകദേശം രണ്ട് മാസത്തോളം ഇതിന് വേണ്ടി നടന്നു. പെരുമ്പാവൂരിൽ ഒരു ​ഗോഡൗൺ കണ്ടെത്തി അവിടെ സെറ്റിടാൻ തീരുമാനിക്കുകയായിരുന്നു. 17 അടിയോളം വേണമായിരുന്നു ഞങ്ങൾക്ക്. പക്ഷെ, 8 അടിയോളമായപ്പോൾ വെള്ളം നിറഞ്ഞിരുന്നു. ഒരു ചതുപ്പ് നിലത്തിലായിരുന്നു സെറ്റിട്ടത്. ഒർജിനൽ ​ഗുണകേവിനെക്കാൾ കുറച്ച് ഹൈറ്റ് നൽകിയിട്ടുണ്ടായിരുന്നു. എവിടെ മഴ പെയ്താലും ഈ ​ഗുഹയിൽ വെള്ളം എത്തുന്ന രീതിയിലാണ് സെറ്റിട്ടത്. ​

സെറ്റിടാൻ വേണ്ടി കൊടൈക്കനാലിൽ പോയി ​ഗുണ കേവ് കണ്ടു. 2,3 ദിവസം ഉറക്കം ഇല്ലാത്ത അവസ്ഥയായിരുന്നു. രാത്രിയൊക്കെ കണ്ണടയ്‌ക്കുമ്പോൾ ഭീകരമായ ഓർമകളായിരുന്നു. കണ്ണടയ്‌ക്കുമ്പോൾ പാറക്കെട്ടുകളാണ് കാണുന്നത്. ഞാൻ ഒരു കുഴിയിൽ കിടക്കുന്നത് പോലെ ആയിരുന്നു. കണ്ണടക്കാൻ പറ്റാത്ത അവസ്ഥ. ആ സ്ഥലത്ത് എത്തിപ്പെട്ട അവസ്ഥ. ഗുണ കേവ് കണ്ടപ്പോൾ നമുക്കും അസ്വസ്ഥത തോന്നും. നാലഞ്ച് മിനിറ്റൊക്കെ അവിടെ പറ്റുള്ളൂ. ധാരാളം വവ്വാലുകളും കുരങ്ങുകളും ഒക്കെയുള്ള ഒരിടം. വല്ലാത്തൊരു സ്മെൽ ആയിരുന്നു.

കേവിൽ നിരവധി മരണങ്ങളും അപകടങ്ങളും ഉണ്ടായതുകൊണ്ട് വർഷങ്ങളായി അവിടേക്ക് ആരെയും കടത്തി വിടുന്നില്ലായിരുന്നു. നിരോധിത മേഖലയാണ്. എന്നാൽ, നമുക്ക് സ്ഥലം കാണാതെ സെറ്റ് ഇടാനും സാധിക്കില്ല. ഒടുവിൽ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ പെർമിഷനൊക്കെ വാങ്ങി ​ഗുണ കേവിൽ ഇറങ്ങിയത്. വർഷങ്ങളായി അടച്ചിട്ടതുകൊണ്ട് വെള്ളവും ചെളിയും മരക്കൊമ്പുകളും മണ്ണുമൊക്കെ അഞ്ചടി പൊക്കത്തിന് കെട്ടി കിടന്നിരുന്നു. യഥാർത്ഥ കുഴിക്ക് മുകളിലും ഇത്തരത്തിൽ മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്.

എവിടെയാണ് തുരുമ്പ് പിടിച്ച് കിടക്കുന്നത് എന്ന് പോലും അറിയാൻ സാധിച്ചിരുന്നില്ല. വഴുക്കി വീഴുന്ന പ്രദേശം കൂടി ആയിരുന്നു. അവിടെ ഇത്രയും ആളുകളുമായി ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതിന് അനുവാദവും കിട്ടില്ല. അവിടത്തെ ആളുകളെ സംബന്ധിച്ച് ദുരൂഹത നിറഞ്ഞൊരു സ്ഥലമായിരുന്നു. അവർക്ക് പേടിയാണ്. അവിടെ പോകുന്നവർക്ക് ചെറുനാരങ്ങ തരും. പ്രേതമുണ്ട് എന്നൊക്കെയാണ് അവിടെയുള്ള ​ഗാർഡുകൾ പറഞ്ഞത്.’- അജയൻ ചാലിശ്ശേരി പറഞ്ഞു.

Tags: SUBMANJUMMAL BOYSAJAYAN CHALISSERRY
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

എഐസിസിയിലെ വന്ദേമാതരം തടസ്സപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു: കർണാടകക്ക് പിന്നാലെ ഡൽഹിയിലും സോണിയക്കും രാഹുലിനുമെതിരെ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies