ഭോപ്പാൽ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ നീക്കത്തെ ഉയർത്തിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ ലാൽ ചൗക്കിൽ 30 കൊല്ലത്തിന് ശേഷമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രബുദ്ധ ജന സമ്മേശനത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സാധാരണ പാർട്ടി പ്രവർത്തകനായിരുന്ന കാലത്ത്, ആർട്ടിക്കിൾ 370 എങ്ങനെ റദ്ദാക്കുമെന്ന് ഓർത്തിട്ടുണ്ട്. എന്നാൽ 2019 ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആർട്ടിക്കിൾ 370 ഇല്ലാതാക്കി. ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും, രണ്ട് പ്രധാനമന്ത്രിയും രണ്ട് ദേശീയ പതാകയും അംഗീകരിക്കാനാകില്ല. പ്രീണനത്തിന്റെ പേരിൽ കോൺഗ്രസ് 70 കൊല്ലം ഇത് അംഗീകരിച്ചു. ഇപ്പോൾ നോക്കൂ, 30 കൊല്ലത്തിന് ശേഷം ലാൽ ചൗക്കിൽ ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷിച്ചു. 30 കൊല്ലത്തിന് ശേഷം സിനിമാ തീയറ്ററുകൾ പ്രവർത്തനം ആരംഭിച്ചു. 30 കൊല്ലത്തിന് ശേഷം അവിടെ മുഹ്റം ഘോഷയാത്ര നടന്നു.- അമിത് ഷാ പറഞ്ഞു.















