ഇറ്റാനഗർ: അരുണാചലിൽ കോൺഗ്രസ്, പീപ്പിൾസ് പാർട്ടി എംഎൽഎമാർ ബിജെപിയിൽ. നാല് നിയമസഭാംഗങ്ങളാണ് ബിജെപിയിൽ ചേർന്നത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബിജെപി നേതാവ് അശോക് സിംഗാളിന്റെയും സാന്നിധ്യത്തിൽ ഇറ്റാനഗറിൽ നടന്ന പരിപാടിയിലാണ് ഇവർ ബിജെപിയിലെത്തിയത്.
വെസ്റ്റ് പാസിഘട്ട് അസംബ്ലിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിനോംഗ് എറിംഗ്, ബോർഡൂറിയ ബോഗപാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വാങ്ലിൻ ലോവാന്ഡോംഗ്, എന്നീ കോൺഗ്രസ് അംഗങ്ങളും റോയിംഗിനെ പ്രതിനിധീകരിക്കുന്ന മുച്ചു മിതിയും ബസാർ നിയമസഭാംഗം ഗോകർ ബസർ എന്നീ എൻപിപി അംഗങ്ങളുമാണ് ബിജെപിക്കൊപ്പം എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തിലും വികസനത്തിലുമുള്ള വിശ്വാസത്തിന്റെ തെളിവാണ് എംഎൽഎമാരുടെ ബിജെപി പ്രേവേശമെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. നാല് എംഎൽഎമാർ ഭരണപക്ഷത്തെത്തിയതോടെ 60 അംഗ നിയമസഭയിൽ ബിജെപി 56-ായി അംഗബലം ഉയർത്തി.