2,000 കോടിയുടെ ലഹരികടത്ത്; മാഫിയ തലവൻ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ്! തോഴൻ പിടിയിലാകുമെന്ന് ഉറപ്പായതോടെ കൈകഴുകി സ്റ്റാലിനും മകനും
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2,000 കോടിയുടെ ലഹരികടത്ത്; മാഫിയ തലവൻ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ്! തോഴൻ പിടിയിലാകുമെന്ന് ഉറപ്പായതോടെ കൈകഴുകി സ്റ്റാലിനും മകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി വഴിയുള്ള 2,000 കോടിയുടെ ലഹരിമരുന്ന് കടത്ത് കേസിലെ മുഖ്യ സൂത്രധാരനും മാഫിയ സംഘ തലവനുമായ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ് എന്ന് വിവരം. ഭരണക്ഷിയുടെ എൻ.ആർ.ഐ വിഭാ​ഗം ഭാരവാഹിയായ ഇയാൾ സിനിമ നിർമ്മാതാവും കായിക മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉറ്റ തോഴനുമാണ്. അതേസമയം ജാഫർ അറസ്റ്റിലാകുമെന്ന് വിവരം ലഭിച്ചതോടെ മുഖം രക്ഷിക്കാൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് അയാളെ പുറത്താക്കി. പാ‍ർട്ടിയുടെ ജനറൽ സെക്രട്ടറി ദുരൈ മുരു​ഗൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ എൻ.ആർ.ഐ വിഭാഗം പടിഞ്ഞാറ് ജില്ലാ യൂണിറ്റുകളുടെ ഡെപ്യൂട്ടി ഓർ​ഗനൈസറായ ജാഫറിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയതായി അറിയിച്ചു. ജാഫർ നിർമ്മിച്ച മാംഗൈ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്.

എൻസിബിയും ഡൽഹി പോലീസും ചേർന്നു നടത്തിയ ഓപ്പറേഷനിൽ ഇതുവരെ മൂന്നുപേരാണ് പിടിയിലായത്. അന്താരാഷ്‌ട്ര സംഘങ്ങളുമായി ചേർന്ന് ഇന്ത്യ,ന്യൂസിലൻഡ്,ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനം. ഡൽഹിയിൽ കൊടിയ മയക്കുമരുന്നായ 50 കിലോ സ്യൂഡോഫെഡ്രിനുമായാണ് ഇവർ പിടിയിലായത്. ഇവർ മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ സ്യൂഡോഫെഡ്രിൻ എന്ന രാസവസ്തു അപകടകരവും ഉയർന്ന ആസക്തിയുള്ളതുമായ സിന്തറ്റിക് മരുന്നാണ്. ഇവയ്‌ക്ക് ഇന്ത്യയിൽ നിയന്ത്രണമുണ്ട്.

ഹെൽത്ത് മിക്‌സ് പൗഡർ, കോക്കനട്ട് പൗഡർ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ന്യൂസിലൻഡ്-ഓസ്ട്രേലിയൻ കസ്റ്റംസുമായി സഹകരിച്ചാണ് എൻസിബിയുടെ അന്വേഷണം. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഒരു കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്‌ക്കാണ് സ്യൂഡോഫെഡ്രിൻ വിൽക്കുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) നൽകുന്ന വിവരം അനുസരിച്ച് ഇതിന്റെ ഹബ് ഡൽഹിയെന്നാണ് സൂചന.

ഫെബ്രുവരി 15 ന്, മൾട്ടിഗ്രെയിൻ ഫുഡ് മിക്‌സ്‌മെൻ്റിൽ സ്യൂഡോഫെഡ്രിൻ പാക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ എൻസിബിയുടെ സ്‌പെഷ്യൽ സെൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. 50 കിലോ സ്യൂഡോഫെഡ്രിൻ കണ്ടെടുത്തു. അന്താരാഷ്‌ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കടത്തിയെന്നിവർ വെളിപ്പെടുത്തി.ലഹരിമാഫിയ തലവനെന്ന് അന്വേഷണം സംഘ കണ്ടെത്തിയ ഡിഎംകെ നേതാവ് ഒളിവിലെന്നാണ് സൂചന.

டெல்லியில், சுமார் 2,000 கோடி மதிப்புள்ள போதைப் பொருள்களைக் கடத்த முயன்ற கும்பல், போதைப் பொருள் தடுப்புப் பிரிவு அதிகாரிகளால் கைது செய்யப்பட்டுள்ளது. விசாரணையில், இவர்கள் தமிழகத்தைச் சேர்ந்தவர்கள் என்றும், இந்தக் கும்பலின் தலைவனாகச் செயல்பட்டவர், திமுகவின் சென்னை மேற்கு மாவட்ட… pic.twitter.com/n8mJNDnPqd

— K.Annamalai (@annamalai_k) February 25, 2024

“>

 

Tags: DMK functionaryJaffer Sadiq DMKDRUGsmugglingracketProducer Jaffer Sadiq2000 Cr
Share
Tweet
SendShare

More News from this section

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Latest News

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies