എറണാകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. നടൻ ടൊവിനോ തോമസിന്റെ ഷെഫായ വിഷ്ണു (31) ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട്-പട്ടിത്താനം ബൈപ്പാസില്‍ പേരൂര്‍ ഭാഗത്തായിരുന്നു അപകടം. പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെയാണ് എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിക്കുന്നത്. വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂട്ടിയിടിൽപ്പെട്ട പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന്‍ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില തൃപ്തികരമെന്നാണ് വിവരം. വിഷ്ണുവിന്റെ മരണത്തിലെ വേദന പങ്കുവച്ച് നടൻ ടൊവിനോ തോമസ് സമൂഹ മാദ്ധ്യമങ്ങളിൽ ആദരാഞ്ജലി പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
പാരലല്‍കോളേജ് അദ്ധ്യാപകനായിരുന്ന പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ്. ആതിരയാണ് ഭാര്യ. പ്രീജ, ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വെച്ചൂരിലെ വീട്ടുവളപ്പില്‍.
View this post on Instagram
“>
View this post on Instagram