പ്രണയത്തെ അടയാളപ്പെടുത്താൻ പലരും തിരഞ്ഞെടുക്കുന്ന മാർഗമാണ് ടാറ്റൂ. ശരീരത്തിൽ എവിടെയെങ്കിലും പങ്കാളിയുടെ പേര് ‘പച്ച കുത്തുന്ന’ ഇത്തരക്കാർ പലപ്പോഴും വിമർശനങ്ങൾക്കും വിധേയരാവാറുണ്ട്. ബന്ധം വേർപിരിഞ്ഞാൽ ഇക്കൂട്ടർ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിന് അരികിൽ എത്തുകയും പച്ചകുത്തിയത് മായ്ക്കാനുള്ള വഴി തേടുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രണയിതാക്കളുടെ പേര് ടാറ്റൂ ചെയ്യുന്നത് ടാറ്റൂ ആർട്ടിസ്റ്റുകൾ പോലും പ്രോത്സാഹിപ്പിക്കാറില്ല.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ഇൻസ്റ്റഗ്രാം വീഡിയോയിൽ ഇത്തരമൊരു ടാറ്റൂ ചെയ്യലാണ് ഏറെ ചർച്ചയാകുന്നത്. പങ്കാളിയുടെ പേര് ചുണ്ടുകളിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് യുവാവ്. അതും കീഴ്ചുണ്ടിനടിയിൽ. 2023 ഡിംസബറിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിലാണ് ഇതുള്ളത്. ടാറ്റൂ ആർട്ടിസ്റ്റായ അഭിഷേക് സ്പകാലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
View this post on Instagram
ലവ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. അമൃത എന്ന പേരാണ് യുവാവ് ചുണ്ടിൽ പച്ചകുത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. അടുത്തിടെയാണ് ഇന്റർനെറ്റിൽ ഈ വീഡിയോ ശ്രദ്ധേയമാകുന്നത്. ഇതോടെ യുവാവിനെ വിമർശിച്ചും പരിഹസിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
പങ്കാളിയുടെ പേര് പച്ചകുത്തുന്നത് തന്നെ അബദ്ധമാണെന്നിരിക്കെയാണ് ചുണ്ടിനടിയിൽ തന്നെ ടാറ്റൂ ചെയ്ത് ‘ഭ്രാന്ത്’ കാണിച്ചിരിക്കുന്നതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം ഒമ്പത് മില്യൺ കാഴ്ചക്കാരെ വീഡിയോ സ്വന്തമാക്കുകയും ചെയ്തു.