മുത്തലാഖ്, ആർട്ടിക്കിൾ 370 പോലുള്ള ധീരമായ തീരുമാനങ്ങൾ ബിജെപി സർക്കാർ കൈക്കൊണ്ടു; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞു, അതും സാധ്യമാക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുത്തലാഖ്, ആർട്ടിക്കിൾ 370 പോലുള്ള ധീരമായ തീരുമാനങ്ങൾ ബിജെപി സർക്കാർ കൈക്കൊണ്ടു; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞു, അതും സാധ്യമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 07:13 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മൂന്നാം തവണയും ജനങ്ങൾ മോദി സർക്കാരിനെ തിരഞ്ഞെടുക്കുമ്പോൾ 370 സീറ്റുകൾ ബിജെപിയും എൻഡിഎ സഖ്യം 400 സീറ്റുകളും നേടുമെന്ന് അദ്ദേഹം പറഞ്ഞു. 2047-ഓടെ ലോകത്തിലെ ശക്തമായ സാമ്പത്തിക ശക്തിയായി ഭാരതം മാറുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ബിജെപിയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം പുതിയ ഉയരങ്ങൾ തൊടുന്നത് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഭാരതത്തിന്റെ സന്ദേശം അന്താരാഷ്‌ട്ര തലത്തിൽ പ്രതിധ്വനിക്കുന്നു. ഇത് നേരത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. ലോകത്തിലെ ഒന്നാമത്തെ രാജ്യമാക്കി ഭാരതത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഭരിക്കുന്നത്. മുത്തലാഖ് നിരോധന നിയമം, പൊതു സിവിൽ കോഡ്, ആർട്ടിക്കിൾ 370 എന്നിങ്ങനെ പല ധീരമായ തീരുമാനങ്ങളും മോദി സർക്കാർ കൈക്കൊണ്ടു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞു, അതും സാധ്യമാക്കി. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തി വരികയാണ്’.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം വാക്കുകൾക്കതീതമാണ്. മൂന്നാം തവണയും ജനങ്ങൾ മോദി സർക്കാരിനെ തിരഞ്ഞെടുക്കും. ഇത്തവണ 370 സീറ്റുകൾ ബിജെപിയും 400 സീറ്റുകൾ എൻഡിഎ സഖ്യവും നേടും. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും വിഭജിക്കാനുള്ള രാഷ്‌ട്രീയ ഗൂഢാലോചനകളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. ആന്ധ്രാപ്രദേശിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വർദ്ധിച്ചിട്ടുണ്ട്. ഭാവിയിൽ ആന്ധ്രാപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിക്കും. ബിജെപി രാഷ്‌ട്രീയത്തെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അത് വികസനത്തിന്റെ രാഷ്‌ട്രീയത്തെ കുറിച്ചാണ്’- രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: BJPrajnath singhNarendra Modi Government
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies