‘ അച്യുതം കേശവം രാമനാരായണം’ എന്ന കീർത്തനം അറിയാത്തവരായ ഭാരതീയർ വിരളമായിരിക്കും. എന്നാൽ ഒരു ജർമ്മൻ ഗായിക സ്വരശുദ്ധിയോടെ ഈ കീർത്തനം ആലപിച്ചാൽ എങ്ങനെയിരിക്കും? ജർമ്മൻ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനാണ് ഭാരതീയരുടെ പ്രിയപ്പെട്ട കീർത്തനം ആലപിച്ചിരിക്കുന്നത്. എന്നാൽ അതിനൊരു പ്രത്യേകതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി അദ്ദേഹത്തിന്റെ മുന്നിൽ വച്ചാണ് അവർ ആ ഭക്തി ഗാനം ആലപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
തമിഴ്‌നാട്ടിലെ പല്ലാടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തിയതായിരുന്നു കസാന്ദ്രയും അവരുടെ അമ്മയും. കഴുത്തിൽ ഒരു രുദ്രാക്ഷ മാല, കയ്യിൽ വളകൾ, നെറ്റിയിൽ ഒരു ചന്ദനക്കുറി ഒരു ഭാരതീയനെ പ്രതിനിധാനം ചെയ്യുംവിധം മനോഹരമായ സ്വരമാധുര്യത്തോടെ അവർ ഗാനം ആലപിച്ചു. കാസാന്ദ്രയുടെ ഗാനം ആസ്വദിച്ച് താളം പിടിക്കുന്ന പ്രധാനമന്ത്രിയേയും ദൃശ്യങ്ങളിൽ കാണാം.
#WATCH | PM Modi today met the German singer Cassandra Mae Spittmann and her mother in Tamil Nadu’s Palladam
Spittmann was mentioned by the PM in one of his ‘Mann Ki Baat’ radio programs. She sings songs, especially devotional songs in many Indian languages.
Today, she sang… pic.twitter.com/1DA9JV2aZw
— ANI (@ANI) February 27, 2024
പല ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന കസാന്ദ്ര മേ സ്പിറ്റ്മാനിനെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ മുമ്പും പരാമർശിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്നതിലാണ് കസാന്ദ്രയ്‌ക്ക് കൂടുതൽ താത്പര്യം. പ്രധാനമന്ത്രിക്കായി മറ്റൊരു തമിഴ്ഗാനവും അവർ ആലപിച്ചിരുന്നു.















