രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തെ വിഭജിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; ഭാരതത്തിന്റെ അഖണ്ഡതയെ അവർ ചോദ്യം ചെയ്യുന്നു: രാജ്നാഥ് സിം​ഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തെ വിഭജിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; ഭാരതത്തിന്റെ അഖണ്ഡതയെ അവർ ചോദ്യം ചെയ്യുന്നു: രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 09:18 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപ്പട്ടണം: ബിജെപിയെ വടക്കേന്ത്യൻ പാർട്ടി എന്ന തരത്തിൽ ചിത്രീകരിക്കാനുള്ള ​ഗൂഢ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുന്നതാണെന്നും ഭാരതത്തെ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്നിങ്ങനെ വേർതിരിക്കാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്നും രാജ്നാഥ് സിം​ഗ് തുറന്നടിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ബിജെപിയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപി ഉത്തരേന്ത്യയിലെ ഒരു പാർട്ടി മാത്രമാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഞങ്ങൾക്കെതിരെ ഉയരാറുണ്ട്. എല്ലാവരും ഇത് കേട്ടിരിക്കും. ഞങ്ങൾ ഹിന്ദി ബെൽറ്റിന്റെ പാർട്ടി മാത്രമാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ, അസമിൽ കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ രണ്ടുതവണ സർക്കാർ രൂപീകരിച്ചു. അസം ഒരു ഹിന്ദി ബെൽറ്റ് സംസ്ഥാനമല്ല. നാല് പതിറ്റാണ്ടുകളായി രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ സാന്നിധ്യം രേഖപ്പെടുത്തുന്നു’.

‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച പാർട്ടി ബിജെപിയാണ്. ഗുജറാത്തിൽ ഞങ്ങൾക്ക് 30 വർഷമായി തുടരുന്ന സർക്കാരുണ്ട്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, കർണാടകയിൽ ബിജെപി സർക്കാർ ഭരിച്ചു. നിലവിൽ പശ്ചിമ ബംഗാൾ, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ ഞങ്ങൾ രണ്ടാമത്തെ വലിയ കക്ഷിയാണ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ഞങ്ങളുടെ വോട്ട് വിഹിതം തുടർച്ചയായി വർദ്ധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ബിജെപി ഉത്തരേന്ത്യക്കാരുടെ മാത്രം പാർട്ടിയാണെന്ന പ്രചരണം വസ്തുതാപരമായി തെറ്റാണ്’.

‘സങ്കുചിത രാഷ്‌ട്രീയ നേട്ടങ്ങൾക്കും തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുമായി ബിജെപിയെ അപകീർത്തിപ്പെടുത്തുന്നതിന്റെ മറവിൽ ഇക്കൂട്ടർ ഭാരതത്തിന്റെ ദേശീയ അഖണ്ഡതയെ ചോദ്യചിഹ്നമായി ഉയർത്തുന്നു. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിൽ ശത്രുത ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്’- രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: rajnath singhOppositionNorth-south divide
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies