മലപ്പുറം: ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. മുളള്യാകുർശ്ശിയിൽ ഇറങ്ങിയ പുലി ആടിനെ കടിച്ചു കൊന്നു.
മുളള്യാകുർശ്ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. വീടിന്റെ തൊട്ടടുത്ത പറമ്പിൽ നിന്നും ആടിനെ കടിച്ച് കൊണ്ട് പോകുകയായിരുന്ന പുലിയെ കണ്ട ഉമൈർ ബഹളം വച്ചതിനെത്തുടർന്ന് ആടിനെ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയും ജനവാസ മേഖലയിലിറങ്ങിയ പുലി ആടിനെ പിടിച്ചതിനെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് കെണി സ്ഥാപിച്ചിരുന്നു. കെണി സ്ഥാപിച്ചതിന്റെ തൊട്ടടുത്ത പറമ്പിൽ നിന്നാണ് വീണ്ടും ആടിനെ പിടികൂടിയത്. സംഭവത്തെ തുടർന്ന് വനംവകുപ്പെത്തി കെണി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ആടിനെ കടിച്ചു കൊന്നതിന്റെ സമീപത്തായാണ് പുതിയ കെണി സ്ഥാപിച്ചിരിക്കുന്നത്.