'ഇസ്രോയുടെ റോക്കറ്റിൽ ചൈനീസ് പതാക'; ഡിഎംകെയുടെ പത്രപരസ്യം ശാസ്ത്രജ്ഞരെ അപമാനിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇസ്രോയുടെ റോക്കറ്റിൽ ചൈനീസ് പതാക’; ഡിഎംകെയുടെ പത്രപരസ്യം ശാസ്ത്രജ്ഞരെ അപമാനിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

തിരുനൽവേലി:  ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രോയുടെ പുതിയ കേന്ദ്രം തമിഴ്നാട്ടിൽ സ്ഥാപിതമാകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പങ്കുവച്ച പത്രപരസ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പത്രപരസ്യം നൽകുന്ന ഡിഎംകെ സർക്കാർ, രാജ്യത്തിന്റെ അഭിമാനമായ ഇസ്രോയുടെ ശാസ്ത്രജ്ഞരെ അവഹേളിക്കുകയും ചെയ്തുവെന്ന് മോദി കുറ്റപ്പെടുത്തി. പുതിയ സ്പേസ്പോർട്ടിന്റെ പരസ്യത്തിൽ ചൈനീസ് പതാക സ്ഥാപിച്ച റോക്കറ്റായിരുന്നു ഡിഎംകെ സർക്കാർ നൽകിയിരുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ വിമർശനത്തിനാധാരം.

നാടിന് വേണ്ടി പ്രവർത്തിക്കില്ല, പക്ഷെ, മറ്റാരെങ്കിലും ചെയ്ത പ്രവൃത്തിയുടെ അം​ഗീകാരം സ്വന്തമാക്കുകയും ചെയ്യും. അതാണ് ‍ഡിഎംകെ പാർട്ടി. കേന്ദ്രസർക്കാർ പദ്ധതികൾക്ക് മുകളിൽ സ്വന്തം സ്റ്റിക്കറൊട്ടിക്കുന്നതാണ് ഡിഎംകെയുടെ ശീലം. ഇപ്പോൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ് അവർ. ഇസ്രോയുടെ ലോഞ്ച് പാ‍ഡിന് മുകളിൽ ചൈനീസ് സ്റ്റിക്കർ പതിപ്പിച്ച ചിത്രമാണ് ഡിഎംകെയുടെ പുതിയ പരസ്യം. ബഹിരാകാശ മേഖലയിൽ ഭാരതം കൈവരിച്ച പുരോ​ഗതിയെ അം​ഗീകരിക്കാൻ ഡിഎംകെ ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോ​ഗിച്ച് പരസ്യം നൽകുന്ന സംസ്ഥാന സർക്കാർ അതിൽ ഐഎസ്ആർഒയുടെ ഒരു ചിത്രം വയ്‌ക്കാൻ പോലും തയ്യാറായില്ല. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ബഹിരാകാശ വിജയം പ്രദർശിപ്പിക്കാൻ ഡിഎംകെ ആ​ഗ്രഹിക്കുന്നില്ല. നമ്മുടെ ബഹിരാകാശ മേഖലയെ, നമ്മുടെ ശാസ്ത്രജ്ഞരെ, നമ്മുടെ നികുതിപ്പണത്തെ എല്ലാം അവർ അധിക്ഷേപിച്ചു. ഡിഎംകെയുടെ ചെയ്തികൾക്കുള്ള ഫലം അവർ അഭിമുഖീകരിക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഭാരതം ആ​ഘോഷിച്ചത്. അതിന് പിന്നാലെ പാർലമെന്റിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുക​യും ചെയ്തു. എന്നാൽ എല്ലാ ഡിഎംകെ പ്രതിനിധികളും ഈ വേളയിൽ സഭയിൽ നിന്നും വിട്ടുനിന്നു. നിങ്ങളുടെ വിശ്വാസത്തെ ഡിഎംകെ എത്രമാത്രം നിന്ദിക്കുന്നുണ്ടെന്ന് ഈ പെരുമാറ്റത്തിൽ നിന്നും വ്യക്തമാണ്. ഓരോ ഇന്ത്യൻ പൗരനെയും കുടുംബത്തിലെ അം​ഗമായി ബിജെപി കണക്കാക്കുമ്പോൾ രാജ്യത്തെ വിഭജിക്കാൻ വേണ്ടിയാണ് കോൺ​ഗ്രസ്-ഡിഎംകെ സഖ്യം പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു.

Tags: Narendra ModiisrorocketChinese flag
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies