മലയാള സിനിമകളില്‍ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംവിധായകൻ ചിദംബരത്തിന്റെ രണ്ടാം സിനിമ ആഗോള ബോക്സോഫീസിൽ 50 കോടി നേടി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് നടൻ വിജയ് മുത്തുവിന്റെ ഒരു കമന്റ് മലയാളി ആരാധകരുടെ മനസ് കീഴടക്കുകയാണ്.
‘കഴിഞ്ഞ 32 വർഷമായി തമിഴ് സിനിമ മേഖലയിലെ സംവിധായകരോട് നല്ലൊരു കഥാപാത്രത്തിന് വേണ്ടി യാചിക്കുകയായിരുന്നു. അവസാനം കേരളത്തിൽ നിന്നുള്ള ഒരാൾ എന്നിലെ നടനെ വിശ്വസിച്ചു. ഇത് ഒരു പണത്തെ സംബന്ധിച്ച കാര്യമല്ല. നടനെന്ന രീതിയിൽ അംഗീകരിക്കപ്പെടുക എന്നതാണ്. ആ അംഗീകരമാണ് മഞ്ഞുമ്മൽ ബോയ്സ് എനിക്ക് നൽകിയത്”.- വിജയ് മുത്തു. വർഷങ്ങളായി തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റായിരുന്നു മുത്തു.
ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്മാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.
Actor Vijaya Muthu in tears for the response and appreciations he is getting for #ManjummelBoys
“I requested many directors for good roles in my 30 years career and it took a Malayalam director to give me a role which reached everyone”
Chidambaram 👏pic.twitter.com/xuEVCfLKy3
— Front Row (@FrontRowTeam) February 28, 2024
“>