കൊല്ലം: സമൂഹമാദ്ധ്യമത്തിലൂടെ അസഭ്യം പറഞ്ഞ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പരാതിയുമായി വനിതാ ബ്രാഞ്ച് കമ്മിറ്റിയംഗം. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ക്ഷീരസംഘം സെക്രട്ടറി കൂടിയായ വനിത പരാതി നൽകിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യുവതി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് കമന്റായാണ് ലോക്കൽ കമ്മറ്റിയംഗം വനിതയെയും ഭർത്താവിനെയും വളരെ മോശമയ രീതിയിൽ അസഭ്യം പറഞ്ഞത്.