ഫ്രഞ്ച് മദ്ധ്യനിരയുടെ തുറുപ്പ് ചീട്ട്; പോൾ പോ​ഗ്ബയ്ക്ക് നാലുവർഷം വിലക്ക്; കരിയർ അവസാനിച്ചേക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫ്രഞ്ച് മദ്ധ്യനിരയുടെ തുറുപ്പ് ചീട്ട്; പോൾ പോ​ഗ്ബയ്‌ക്ക് നാലുവർഷം വിലക്ക്; കരിയർ അവസാനിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 10:18 am IST
FacebookTwitterWhatsAppTelegram

ഫ്രഞ്ച് മദ്ധ്യനിരയിലെ കരുത്തനും ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബയ്‌ക്ക് ഫുട്ബോളിൽ നിന്ന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിലക്കിയത്. നിലവിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിലാണെങ്കിലും താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. പോ​ഗ്ബയുടെ കരാർ റദ്ദാക്കാനും സാദ്ധ്യതയുണ്ട്. ഇറ്റലിയിലെ ആന്റി ഡോപിം​ഗ് ട്രൈബ്യൂണലാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്

സെപ്റ്റംബറിൽ മയക്കുമരുന്ന് പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പോഗ്ബയെ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ 30 വയസുള്ള താരത്തിന് ഇനി 34-ാം വയസിലാകും കളത്തിലേക്ക് തിരികെ വരാനാവുക. ഒരു പക്ഷേ താരത്തിന്റെ കരിയർ തന്നെ അവസാനിച്ചേക്കാവുന്ന വിധിയാണിത്. നടപടിക്കെതിരെ പോൾ പോഗ്ബ അപ്പീൽ പോകുമെന്നാണു വിവരം. എങ്കിലും ഇത് മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. അതേസമയം ഉത്തേക മരുന്നുപയോ​ഗിച്ചത് മനഃപൂർവമല്ലെന്ന് തെളിയിക്കാൻ കഴിയുന്ന സാഹചര്യത്തിൽ വിലക്കിൽ ഇളവുണ്ടാകും.

2023 ഓ​ഗസ്റ്റിലെ യുവന്റസിലെ ഒരു മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് താരം പിടിക്കപ്പെടുന്നത്. പക്ഷേ പോ​ഗ്ബ ആ മത്സരത്തിൽ ബെഞ്ചിലായിരുന്നു. തീരുമാനം ഹൃദയഭേദകമാണെന്നും താന്‍ അറിഞ്ഞുകൊണ്ട് ഒരു നിരോധിത സപ്ലിമെന്റ്‌സും എടുത്തിട്ടില്ലെന്നും പോഗ്ബ പ്രതികരിച്ചു. എന്റെ കരിയർ എന്നിൽ നിന്ന് അകലുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. 2012-16 കാലഘട്ടത്തിൽ യുവന്റസിനായി 178 മത്സരങ്ങൾ പോ​ഗ്ബ കളിച്ചിട്ടുണ്ട്.മുട്ടിന് പരിക്കേറ്റതിനെ തുടർന്ന് 2022 ലോകകപ്പ് ഫൈനലിൽ നിന്ന് അ​ദ്ദേഹം പുറത്തായിരുന്നു. ഇതിന് ശേഷം യുവന്റസിനായും അദ്ദേഹത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ താത്കാലിക വിലക്കും വന്നു.

Tags: banPaul PogbaFour yearHandeddoping
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies