ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. രാജമലയിൽ വച്ച് ബസിന്റെ ചില്ലുകൾ തകർത്തു കൊണ്ടായിരുന്നു പടയപ്പയുടെ ആക്രമണം. മൂന്നാൽ- ഉദുമൽ പേട്ട ബസിന്റെ ചില്ലുകളാണ് തകർത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിൽ നിലയുറപ്പിച്ച പടയപ്പ ഏറെ നേരം ബസ് തടഞ്ഞു വച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ഇത് മൂന്നാമത്തെ തവണയാണ് പടയപ്പ മൂന്നാറിൽ ആക്രമണം നടത്തുന്നത്. പടയപ്പയുടെ സ്ഥിര സഞ്ചാര പാതയാണിതെങ്കിലും വാഹനങ്ങൾ പോകുന്ന സമയത്ത് ആന ആക്രമിക്കുന്നത് കുറവായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇപ്പോൾ അടുപ്പിച്ചുള്ള നാളുകളിൽ ആന അക്രമാസക്തനായി വരികയാണെന്നും പ്രദേശവാസികൾ പറഞ്ഞു.















