എസ്എഫ്ഐയിൽ ഉള്ളവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്നവരല്ല; എവിടെയെങ്കിലും എതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ എസ്എഫ്ഐയുടെ മുകളിലിടേണ്ട: എ.കെ ബാലൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എസ്എഫ്ഐയിൽ ഉള്ളവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്നവരല്ല; എവിടെയെങ്കിലും എതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ എസ്എഫ്ഐയുടെ മുകളിലിടേണ്ട: എ.കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 08:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ ഗുണ്ടകൾ വിചാരണ നടത്തി, ക്രൂരമായി മർദ്ദിച്ച് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ മരണത്തിലേയ്‌ക്ക് തള്ളി വിട്ടതിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ അത് എസ്എഫ്ഐയുടെ തലയിൽ ഇടേണ്ട എന്നും എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്നവരല്ല എന്നും എ.കെ ബാലൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്തോളം ആര് കുറ്റം ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നൽകും. നിങ്ങൾ ഒരു കാര്യം മനസിലാക്കണം. എസ്എഫ്‌ഐയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുണ്ട്. ഇവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്നും വരുന്നവരല്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും കുടുംബങ്ങളിൽ നിന്ന് വരുന്നവരുണ്ട്. അതുകൊണ്ട് എന്തെങ്കിലും എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എസ്എഫ്‌ഐയുടെ മുകളിൽ ഇടേണ്ട”- എന്നായിരുന്നു എസ്എഫ്ഐയെ ന്യായീകരിക്കാൻ എ.കെ ബാലൻ നടത്തിയ പ്രസ്താവന.

സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ ഇന്ന് അറസ്റ്റിലായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിൽ കഴിഞ്ഞ മൂവരും കൽപറ്റ ഡിവൈഎസ്പി ഓഫീസിലെത്തിലെത്തി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക്, തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ്, വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിലായത്. പത്ത് പേരാണ് ഇതുവരെ അറസ്റ്റലായത്. ഇനി 10 പേരെയാണ് പിടികൂടാനുള്ളത്.

Tags: CPMSFIAK BalanSidharth Murder
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies