ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയുടെ തലപ്പത്ത് വീണ്ടും ഇന്ത്യൻ ആധിപത്യം. ഐസിസിയുടെ പുതുക്കിയ റാങ്ക് പട്ടികയിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. റാങ്കിംഗിൽ ഒന്നാമതുണ്ടായിരുന്ന ന്യൂസിലൻഡ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
64.58-ാണ് ഇന്ത്യയുടെ പോയിന്റ് ശരാശരി. ന്യൂസിലൻഡാണ് 60.00 പോയിന്റ് ശരാശരിയോടെ രണ്ടാമത്. ഓസ്ട്രേലിയ, പാകിസ്താൻ, വെസ്റ്റിൻഡീസ് എന്നിങ്ങനെയാണ് റാങ്കിംഗിൽ പിന്നിലുള്ള രാജ്യങ്ങൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതാണ് ഇന്ത്യക്ക് റാങ്കിംഗിൽ നേട്ടമായത്.
ധരംശാലയിൽ മാർച്ച് 7 ന് ആരംഭിക്കുന്ന അവസാന ടെസ്റ്റ് കൂടി ജയിച്ച് റാങ്കിംഗിലെ ആധിപത്യം പുലർത്താനാകും ടീം ഇന്ത്യയുടെ ശ്രമം.















