അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടെ മകളെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആലിയ ഭട്ട്. ഇതിന്റെ ചിത്രങ്ങൾ ആലിയ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ആലിയയുടെ വസ്ത്രത്തിന്റെ പോലെ അതേ നിറത്തിലുള്ള വസ്ത്രമാണ് മകൾ റാഹയും ധരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷ പരിപാടിയിലാണ് അനന്ത് അംബാനിക്ക് റാഹയെ പരിചയപ്പെടുത്തി കൊടുത്തത്. ഇതിന്റെ ചിത്രങ്ങൾ വലിയ തോതിലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹാഘോഷത്തിനിടെ നൃത്ത ചുവടുകളുമായെത്തിയ രൺബീർ കപൂറിന്റെയും ആലിയയുടെയും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്.
അനന്ത് അംബാനി- രാധിക മെർച്ചന്റ് ജോഡികളുടെ വിവാഹാഘോഷ പരിപാടികൾ ഇന്നാണ് അവസാനിക്കുന്നത്. ബോളിവുഡ് സിനിമാ മേഖലയിലെ നിരവധി താരങ്ങൾ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ ഗുജറാത്തിലെ ജാംനഗറിലെത്തിയിട്ടുണ്ട്. എല്ലാവരും കുടുംബ സമേതമാണ് ആഘോഷ വേദിയിലേക്കെത്തുന്നത്. ഓരോരുത്തരും ഡാൻസും പാട്ടുമുൾപ്പെടെയുള്ള പ്രകടനങ്ങൾ കാഴ്ചവച്ച് അനന്ത് അംബാനിയുടെ വിവാഹഘോഷങ്ങളുടെ മാറ്റ് ഇരട്ടിയാക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുന്നുണ്ട്.