11-കാരനായ ദിവ്യാംഗന് നൽകിയ വാക്ക് പാലിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. ജനുവരിയിലാണ് തന്റെ ആരാധന പാത്രമായ സഞ്ജുവിനെ കാണണമെന്ന് യാസീൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇരു കൈകളും കാലുമില്ലാതെ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന യാസീൻ സോഷ്യൽ മീഡിയയിലെ താരമായിരുന്നു.
സഞ്ജുവിനെ കാണമെന്ന വീഡിയോ വൈറലായതോടെ, സഞ്ജു യാസീനുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. രഞ്ജി കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ കാണാമെന്നും വാഗ്ദാനം നൽകി. പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയമാണ് ആ അസുലഭ കൂടികാഴ്ചയ്ക്ക് വേദിയായത്. പരിശീലനം കഴിഞ്ഞ് ഗ്യാലറിയിലെത്തിയ ഇന്ത്യൻ താരം യാസീനുമായി അല്പ നേരം ക്രിക്കറ്റു കളിച്ചു. കുട്ടി താരത്തിന്റെ ഉഗ്രൻ പന്തുകളാണ് സഞ്ജു നേരിട്ടത്.
നിരവധി കഴിവുകളുള്ള യാസീൻ കണ്ണുകെട്ടി കീബോർഡിൽ ദേശീയ ഗാനം വായിച്ചതിന് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചിരുന്നു. സൈൻ ചെയ്ത് തൊപ്പിയും സമ്മാനിച്ച് യാസീനെ യാത്രയാക്കുമ്പോൾ കുടുംബത്തിനൊപ്പം വീട്ടിലേക്ക് വരാമെന്ന ഉറപ്പും രാജസ്ഥാൻ നായകൻ കുട്ടി യാസീന് നൽകി. മാർച്ച് 22ന് തുടക്കമാകുന്ന ഐപിഎൽ സീസണന് മുന്നോടിയായിട്ടാണ് താരം പരിശീലനം ആരംഭിച്ചത്.
Sanju Samson has fulfilled the dream of the Kid, to meet & play with his favorite cricketer. 👏
– A great gesture by Sanju. pic.twitter.com/0wltSaBGz8
— Johns. (@CricCrazyJohns) March 3, 2024
“>
Never change Sanju 🩷
Always stay like this simple and humble human being 🫂💎
Perfect role model 🙌 pic.twitter.com/FzxJvu1XJ4
— Sanju Samson Fans Page (@SanjuSamsonFP) March 4, 2024
“>
Sanju immediately connected with this kid when he learnt about him and promised to meet him when he comes back to Kerala after the Ranji Trophy matches ❤️
That’s our golden Sanju Samson for you 💎 https://t.co/pabm3Gcr3h pic.twitter.com/nrkimBNH7E
— Sanju Samson Fans Page (@SanjuSamsonFP) February 5, 2024
“>