'എന്തിനാണ് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത്? പട്ടിണി പാവങ്ങളുടെ രോധനമാണ്, നീതി ലഭിച്ചേ തീരൂ'; സിപിഒ ഉദ്യോ​ഗാർത്ഥിയുടെ മാതാവ്; പ്രതിഷേധം ഇരമ്പുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്തിനാണ് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത്? പട്ടിണി പാവങ്ങളുടെ രോധനമാണ്, നീതി ലഭിച്ചേ തീരൂ’; സിപിഒ ഉദ്യോ​ഗാർത്ഥിയുടെ മാതാവ്; പ്രതിഷേധം ഇരമ്പുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 09:29 am IST
FacebookTwitterWhatsAppTelegram

പരീക്ഷാ ഹാളിൽ ആരംഭിച്ച പോരാട്ടം സെക്രട്ടേറിയറ്റ് നടയിൽ വരെ വ്യാപിച്ചതിന്റെ സങ്കടകഥയാണ് സിവിൽ പോലീസ് റാങ്ക് ഹോഴ്‍ഡേഴ്സിന് ഒന്നടങ്കം പറയാനുള്ളത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രതീക്ഷയുടെ വക്കിലായിരുന്നു ഉദ്യോ​ഗാർത്ഥികളെങ്കിൽ കഴിഞ്ഞ ഒരു മാസത്തോളമായി സ്ഥിതി അത്തരത്തിൽ അല്ല.

റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനിടെയിൽ നിയമനം ലഭിച്ചില്ലെങ്കിൽ ഇനി എന്താകുമെന്ന ആശങ്കയിലാണ് ഭൂരിഭാ​ഗം പേരും. ഇതിനെ തുടർന്നാണ് കഴിഞ്ഞ 23 ദിവസങ്ങളായി സിപിഒ റാങ്ക് ഹോൾ‌ഡേഴ്സ് രാപ്പകൽ സമരം നടത്തുന്നത്. സമരം കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ഉ​ദ്യോ​ഗാർത്ഥികളുടെ കുടുംബാം​ഗങ്ങളും ബന്ധുമിത്രാദികളും ഉൾപ്പെടെ നിരവധി പേരാണ് തലസ്ഥാന ന​ഗരിയിൽ അലയടിച്ചെത്തിയത്. മണിക്കൂറുകളോളം തലസ്ഥാനം സ്തംഭിച്ചു.

പ്രതിഷേധ റാലിക്കിടെ നിറ കണ്ണുകളോടെ ഒരമ്മ പറഞ്ഞ വാക്കുകൾ വാസ്തവത്തിൽ‌ സർക്കാരിനും ഭരണകൂടത്തിനും നേരെയുള്ള ചോദ്യമാണ്. എന്റെ മകൻ ഉൾപ്പടെയുള്ള ചെറുപ്പക്കാരുടെ വേദനയും സമരവും സർക്കാർ എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് അമ്മ തുറന്നടിക്കുന്നു. തൊഴിൽ‌ ഒന്നുമില്ലാത്തതിനാൽ സമരത്തിന് വന്നതല്ല. പട്ടിണി പാവങ്ങളുടെ രോധനമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കാണുന്നതെന്നും അവർ പറഞ്ഞു.

ഞങ്ങളെ പോറ്റണ്ടത് ഞങ്ങളുടെ മക്കളാണ്. വൃദ്ധസദനങ്ങളിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഈ കാലത്ത് എന്റെ അമ്മയെയും അമ്മൂമ്മയെയും വരെ സംരക്ഷിക്കുന്നത് എന്റെ മകനാണ്. അവർക്ക് ആഹാരവും മരുന്നും കെടുക്കേണ്ട മകനാണ് നാളുകളായി സമരത്തിനിറങ്ങിയത്. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഞങ്ങൾ. സമ്പാദിച്ച് കൂട്ടാനല്ല, മറിച്ച് ബാങ്കിലിരിക്കുന്ന ആധാരം തിരികെയെടുക്കാനാണ് ഒരു ജോലിക്ക് കേഴുന്നത്. കാശ് മുടക്കി മക​ൻ പി.എസ്.സി പഠിച്ചിട്ടില്ല. പഠിപ്പിക്കാൻ താത്പര്യം ഇല്ലാതിരുന്നിട്ടല്ല, മറിച്ച് നിവൃത്തിയില്ലാത്തിരുന്നതിനാലാണ്. നീതി ലഭിച്ചേ തീരൂവെന്നും ഉദ്യോ​ഗാർത്ഥികളിൽ ഒരാളുടെ അമ്മ പറയുന്നു.

Tags: pscCPO Rank HoldersCPO
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies